Tuesday March 31st, 2020 - 10:07:pm
topbanner

സിദ്ധാർത്ഥ് ഭരതൻ - സൗബിൻ ഷാഹിർ കൂട്ടുകെട്ടിൽ പിറക്കുന്ന 'ജിന്നിന്റെ' ചിത്രീകരണം ആരംഭിച്ചു

princy
സിദ്ധാർത്ഥ് ഭരതൻ - സൗബിൻ ഷാഹിർ കൂട്ടുകെട്ടിൽ പിറക്കുന്ന  'ജിന്നിന്റെ' ചിത്രീകരണം ആരംഭിച്ചു

റിയാസ് കെ എം ആർ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാസർകോട്: ഹാസ്യത്തിന്റെ മേമ്പൊടിയിൽ കഥ പറയുന്ന  ചിത്രം 'ജിന്ന്' ക്രിസ്തുമസ് ദിനത്തിൽ കാസർകോട് ചിത്രീകരണം തുടങ്ങി. വർണ്യത്തിൽ ആശങ്കക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ സൗബിൻ ഷാഹിർ ആണ് നായകൻ. നിമിഷ സജയനാണ് നായിക.

Siddharth Bharathan and Soubin s movie jin shoot was startedകാസർകോടിന്റെ പശ്ചാത്തലത്തിലുള്ള കുടുംബചിത്രം കൂടിയാണ് ജിന്ന്. സ്ട്രൈറ്റ് ലൈൻ സിനിമാസ്, ഡി 14 എൻറർടെയിൻമെന്റ്സ് എന്നീ ബാനറുകളിൽ വി കെ സുധീർ, എം ഡി മഹഫൂസ്, ബിഷാരത് എന്നിവർ ചേർന്നാണ്  'ജിന്ന്' നിർമ്മിക്കുന്നത്. കലി എന്ന സിനിമക്ക് തിരക്കഥയൊരുക്കിയ രാജേഷ് ഗോപിനാഥാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിർമ്മിക്കുന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ ആണ്.

Siddharth Bharathan and Soubin s movie jin shoot was startedസ്റ്റിൽസ് -രോഹിത് സുരേഷ്. ഷൈൻ ടോം ചാക്കോ, ഷറഫുദ്ധീൻ, കെപിഎസി ലളിത, സാബുമോൻ, ജാഫർ ഇടുക്കി, കലിംഗ ശശി, ഭാനുമതി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാസർകോടും മംഗളൂരുവിലുമായി അമ്പത് ദിവസത്തെ ചിത്രീകരണമാണ് നടക്കുക. ജിന്നിന്റെ സ്വിച്ച് ഓൺ കർമ്മം ചലച്ചിത്ര താരം കെപിഎസി ലളിത നിർവ്വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ആദ്യ ക്ലാപ്പ് അടിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും താരങ്ങളും സന്നിഹിതരായിരുന്നു.

Siddharth Bharathan and Soubin s movie jin shoot was started

 

Read more topics: malayalam, movie, jin,
English summary
Siddharth Bharathan and Soubin's movie jin shoot was started
topbanner

More News from this section

Subscribe by Email