Monday April 12th, 2021 - 9:18:am

'ലാലേട്ടനോട് അങ്ങനെ ചെയ്തതിന് ലോകത്ത് ഒരു നടനും അതുവരെ കേള്‍ക്കാത്ത തെറിയാണ് ഞാന്‍ കേട്ടത്': ഷമ്മി തിലകന്‍

Raji E R
 'ലാലേട്ടനോട് അങ്ങനെ ചെയ്തതിന് ലോകത്ത് ഒരു നടനും അതുവരെ കേള്‍ക്കാത്ത തെറിയാണ് ഞാന്‍ കേട്ടത്': ഷമ്മി തിലകന്‍

മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നും നൊമ്പരമാണ് കിരീടത്തിലെ സേതുമാധവന്‍. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലും തിലകനുമെല്ലാം അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്നുതന്നെ പറയാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കിരീടത്തിന് തുടര്‍ച്ചയായി പിന്നീട് ചെങ്കോലുമെത്തി. നടന്‍ ഷമ്മി തിലകന്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു ചെങ്കോല്‍. ചിത്രത്തിലെ എസ്.ഐയുടെ കഥാപാത്രം മികച്ച രീതിയില്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.ഇപ്പോഴിതാ ചെങ്കോലുമായി ബന്ധപ്പെട്ട തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ഷമ്മി. ചെങ്കോലില്‍ മോഹന്‍ലാലിനെ മര്‍ദ്ദിക്കുന്ന സീനുമായി ബന്ധപ്പെട്ട കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

 

#കുത്തിപ്പൊക്കല്‍ പരമ്ബര. (Chenkol-1993. Script : A.K.LohithDas. Direction : SibiMalayil

1985-ല്‍ #ഇരകള്‍ എന്ന സിനിമയിലൂടെ ആരംഭിച്ച ചലച്ചിത്രലോകത്തെ എന്റെ പ്രയാണത്തിന് ഒരു വഴിത്തിരിവായ സിനിമ.
#ചെങ്കോല്‍..
ഒരു നാടക, സിനിമാ സംവിധായകന്‍ ആകുക എന്ന ആഗ്രഹത്തിന്, താല്‍ക്കാലിക വിരാമമിട്ട്..; ഒരു മുഴുവന്‍ സമയ അഭിനേതാവായി ഞാന്‍ മാറുവാന്‍ ഇടയായത്, 1993-ല്‍ ശ്രീ.A.K.ലോഹിത ദാസിന്റെ തൂലികയില്‍ പിറവിയെടുത്ത ഈ സിനിമയിലെ സബ്-ഇന്‍സ്‌പെക്ടര്‍ വേഷത്തോടെയാണ്..!

ഈ വേഷം ചെയ്യുന്നതിനായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷണ്മുഖ അണ്ണന്‍ വിളിക്കുമ്‌ബോള്‍, മദിരാശിയില്‍ #ഓ_ഫാബി എന്ന ചിത്രത്തിന്റെ തിരക്ക് പിടിച്ചുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലായിരുന്നു ഞാന്‍. ആ സിനിമയില്‍ ഫാബി എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് ശബ്ദം നല്‍കുകയായിരുന്നു അപ്പോള്‍ ഞാന്‍..! ആനിമേഷന്‍ സാങ്കേതികവിദ്യ അത്രത്തോളം പുരോഗതി കൈവരിച്ചിട്ടില്ലാത്ത ആ സമയത്ത് വളരെ ശ്രമകരമായിരുന്നു എന്റെ ജോലി. റിലീസ് തീയതി തീരുമാനിച്ചു കഴിഞ്ഞിരുന്നതിനാല്‍ അത് നിര്‍ത്തി വെച്ചിട്ട് ചെങ്കോലിന്റെ വര്‍ക്കിന് പോകാന്‍ മനസ്സാക്ഷി അനുവദിച്ചില്ല. അതിനാല്‍ ഷണ്മുഖ അണ്ണന്റെ ക്ഷണം മനസ്സില്ലാമനസ്സോടെ നിരസിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍..! എന്നാല്‍, എന്റെ വിഷമം മനസ്സിലാക്കിയ ഫാബിയുടെ സംവിധായകന്‍ ശ്രീക്കുട്ടന്‍ സ്വന്തം റിസ്‌കില്‍ എന്നെ വിട്ടുനല്‍കാന്‍ തയ്യാറായതിനാലും..; ആ വേഷം ഞാന്‍ തന്നെ ചെയ്യണം എന്ന കടുംപിടുത്തം ലോഹിയേട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനാലും ആ പോലീസ് തൊപ്പി എന്റെ തലയില്‍ തന്നെ വീണ്ടും എത്തിച്ചേരുകയായിരുന്നു. അതിന്, ലോഹിയേട്ടനോടെന്ന പോലെ തന്നെ ഫാബിയുടെ സംവിധായകന്‍ ശ്രീക്കുട്ടനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു..!???? അങ്ങനെ മദിരാശിയില്‍ നിന്നും ''പറന്നു വന്ന്'' അന്ന് ഞാന്‍ ചെയ്ത സീനാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്..! #എന്ത്_കളി..? #എന്ത്_കളിയായിരുന്നെടാ_ഒരുമിച്ചു_കളിച്ചിരുന്നത്..?! ഈ ഡയലോഗ് എനിക്ക് ഒത്തിരി ജനപ്രീതി സമ്മാനിച്ചു എങ്കിലും..; ലാലേട്ടനെ ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുന്ന സീന്‍, ( https://youtu.be/0crtfR8ADIc ) അദ്ദേഹത്തിന്റെ ആരാധകരുടെ അപ്രീതി സമ്ബാദിക്കാനും ഇടയാക്കി. അന്നവര്‍ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനേയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല.. അന്നത് ഒരുപാട് സങ്കടം ഉണ്ടാക്കി എങ്കിലും, ഇന്ന് തിരിഞ്ഞു നോക്കുമ്‌ബോള്‍ അഭിമാനബോധമാണ് എന്നില്‍ ഉണ്ടാകുന്നത്..!

 

 

 

Read more topics: Shammi Thilakan,mohanlal,
English summary
Shammi Thilakan: I heard an actor in the world say nothing
topbanner

More News from this section

Subscribe by Email