Thursday June 17th, 2021 - 11:49:pm

ഷാരൂഖ് ഖാനും ഡിഗ്രിക്കാരനായി

NewsDesk
ഷാരൂഖ് ഖാനും ഡിഗ്രിക്കാരനായി

ന്യൂഡല്‍ഹി: പഠനം പൂര്‍ത്തിയാക്കി 28 വര്‍ഷത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങി. താന്‍ പഠിച്ച ഹന്‍സ്‌രാജ് കോളജില്‍ എത്തിയാണ് ഷാരൂഖ് ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1988ല്‍ പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് കോളജില്‍ എത്തുന്നത്. ഇത് തനിക്ക് ഏറെ സവിശേഷമായ മുഹൂര്‍ത്തമാണെന്ന് കിംഗ് ഖാന്‍ പറഞ്ഞു. കുട്ടികളെ കൂടെ കൊണ്ടു വരാനായില്ലെന്നത് മാത്രമാണ് ഏക ദുഃഖമെന്നും ഷാരൂഖ് പറഞ്ഞു. താന്‍ പഠിച്ച കോളജിന്റെ മുക്കും മൂലയും കുട്ടികളെ കാണിച്ചു കൊടുക്കണമെന്നുണ്ടായിരുന്നെന്നും സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.

എ.ബി.വി.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയാണ് ഷാരൂഖ് കോളജില്‍ എത്തിയത്. അദ്ദേഹത്തിന്റെ കാറ് തടയാന്‍ ശ്രമിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഷാരൂഖ് രാജ്യദ്രോഹിയാണെന്ന് മുദ്രാവാക്യം മുഴക്കിയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

'ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചു'; നികേഷ് കുമാറിനും ഭാര്യയ്ക്കുമെതിരെ കേസ്

പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട, പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നം അവസാനിച്ചത് കൊലപാതകത്തില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; സ്‌കൂളില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട്

Read more topics: Shah Rukh Khan, degree,
English summary
Shah Rukh Khan receives graduation degree after 28 years
topbanner

More News from this section

Subscribe by Email