Tuesday March 31st, 2020 - 9:24:pm
topbanner

'അവൾ അങ്ങനെയൊന്നും മനസ്സിൽ നിന്നും പോവില്ല' : തന്റെ മുൻ ഭാര്യയെ കുറിച്ച് മനസുതുറന്ന് സെയ്ഫ് അലി ഖാന്‍

princy
'അവൾ അങ്ങനെയൊന്നും മനസ്സിൽ നിന്നും പോവില്ല'  :  തന്റെ മുൻ ഭാര്യയെ കുറിച്ച് മനസുതുറന്ന് സെയ്ഫ് അലി ഖാന്‍

തന്റെ മുൻ ഭാര്യയെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മനസ് തുറന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാര്യമാണ് മുൻ ഭാര്യ അമൃത സിങ്ങുമായുള്ള വിവാഹ മോചനമെന്നും അത് മനസില്‍ നിന്നും ഒരിക്കലും പോകുമെന്ന് തോന്നുന്നില്ലെന്നും നടന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Saif Ali Khan about his ex wife

വിവാഹ സമയത്ത് ഇരുപത് വയസ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും നടൻ പറയുന്നു. . 2004ലാണ് സെയ്ഫ് അലി ഖാനും അമൃത സിങ്ങും തമ്മില്‍ വേര്‍പിരിഞ്ഞത്. സാറ അലിഖാനും, ഇബ്രാഹിം അലി ഖാനുമാണ് ഇവരുടെ മക്കള്‍. തുടര്‍ന്ന് 2012ലാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം കഴിച്ചത്.

Saif Ali Khan about his ex wife

കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സന്തോഷം പകരുന്ന അന്തരീക്ഷമുളള വീട് പ്രധാനമാണ്. ഒരു കുട്ടിയും അത് ലഭിക്കാതെ വളരരുത്. എന്നാല്‍ അതവര്‍ക്ക് നല്‍കുക എന്നത് എളുപ്പവുമല്ല. നടന്‍ പറയുന്നു. കുടുംബമെന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും ഒരുപോലെ ബഹുമാനം കല്‍പ്പിക്കുന്ന ഒന്നാകണം. പരസ്പരം പരാതി പറയുന്ന ഒരു സാഹചര്യമുണ്ടാകരുത്. അതുതന്നെയാണ് കുട്ടികള്‍ക്ക് നല്‍കാവുന്ന എറ്റവും വലിയ കാര്യം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

Saif Ali Khan

Read more topics: movie, actor, Saif Ali Khan,
English summary
Saif Ali Khan about his ex-wife
topbanner

More News from this section

Subscribe by Email