Monday September 16th, 2019 - 12:36:pm
topbanner
Breaking News
jeevanam

സുജ അല്ല, ഇനി ഡോ.സുജ കാര്‍ത്തിക

JB
സുജ അല്ല, ഇനി ഡോ.സുജ കാര്‍ത്തിക

നര്‍ത്തകിയും നടിയുമായ സുജ കാര്‍ത്തിക ഇനി ഡോ. സുജ കാര്‍ത്തിക എന്നറിയപ്പെടും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുമാണ് ഡോക്ട്രേറ്റ് ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പെതുമേഖല സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം നടത്തിയത്. ഏഴ് വര്‍ഷം മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിച്ച സുജ കാര്‍ത്തികയ്ക്ക് 2009 ല്‍ പി.ഡി എമ്മില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നതാണ്. 2013 ലാണ് ജെ.ആര്‍.എഫ് നേടി കുസാറ്റില്‍ ഗവേഷണം ആരംഭിച്ചത്. എക്‌സെല്ലാര്‍ എന്ന പരിശീലന കമ്പിനിയുടെ സ്ഥാപകയും മുഖ്യ പരിശീലകയുമാണ് നടി സുജ കാര്‍ത്തിക.

2002ലാണ് സുജ സിനിമയില്‍ എത്തിയത്. കുറച്ച് ചിത്രങ്ങളിലെ സുജ അഭിനയിച്ചിട്ടുള്ളൂ. രാജസേനന്‍ സംവിധാനം ചെയ്ത മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് അരങ്ങേറിയത്. സഹനടിയായിട്ടായിരുന്നു കൂടുതല്‍ സിനിമകളിലും അഭിനയിച്ചിരുന്നത്. ന്നീട് അഭിനയത്തിന് ബ്രേക്ക് നല്‍കിയ ഉപരിപഠനത്തിനായി പോകുകയായിരുന്നു.

2010 ജനുവരി 31 നാണ് താരം വിവാഹിതയായത്. ഭര്‍ത്താവ് മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ്. 2013 ല്‍ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലായിരുന്നു താരം ഒടുവിലായി അഭിനയിച്ചിരുന്നത്. 2006 ല്‍ പുറത്തു വന്ന അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്

 

Read more topics: SUJA KARTHIKA, GOT DOCTORATE,
English summary
SUJA KARTHIKA GOT DOCTORATE
topbanner

More News from this section

Subscribe by Email