Friday February 21st, 2020 - 6:58:pm
topbanner

മാസ് കാ ബാപ്പ് ആയി ഷൈലോക്ക്

princy
മാസ് കാ ബാപ്പ് ആയി ഷൈലോക്ക്

ദീപ ടി ആർ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൃശൂർ: മെഗാസ്റ്റാർ മമ്മൂട്ടിയുടെ തകർപ്പൻ പെർഫോമെൻസുമായി തീയറ്ററുകളെ ഉത്സവപ്പറമ്പാക്കി ഷൈലോക്കി. ആദ്യ ഷോ അവസാനിച്ചപ്പോൾ തന്നെ അതിഗംഭീര ചിത്രമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. മൂന്നാമതും സംവിധായകൻ അജയ് വാസുദേവിന് മമ്മൂട്ടി ഡേറ്റ് നൽകിയപ്പോൾ അതിനെ വിമർശിച്ചവർക്കും പരിഹസിച്ചവർക്കുമുള്ള വായടപ്പൻ മറുപടി കൂടിയാണ് ഷൈലോക്ക്.

Review about mammootty movie Shylock

നിർമ്മാതാവ് ജോബി ജോർജ്ജ് തടത്തിൽ സോഷ്യൽ മീഡിയയിലടക്കം പ്രകടിപ്പിച്ച ആത്മവിശ്വാസം ശരിവെക്കുന്നതാണ് ഷൈലോക്കിന്റെ വിജയം. മികച്ച തിരക്കഥ കിട്ടിയാൽ ഏറ്റവും മികച്ച സിനിമ തന്റെ കരങ്ങളിൽ നിന്നും സമ്മാനിക്കാൻ കഴിയും എന്ന് അജയ് വാസുദേവ് ഈ സിനിമയിലൂടെ പ്രകടമാക്കി തന്നു. നവാഗതരായ അനീഷ് ഹമീദ് - ബിബിൻ മോഹൻ എന്നിവരുടെ തിരക്കഥ തന്നെയാണ് ഷൈലോക്കിന്റെ നട്ടെല്ല്. അനീഷിന്റെയും ബിബിന്റെയും തൂലികയിൽ നിന്നും പിറന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ സിനിമാ ആഖ്യാനമൊരുക്കാൻ കഴിഞ്ഞു എന്നിടത്ത് തന്നിലെ സംവിധാന മികവ് അടയാളപ്പെടുത്താൻ അജയ് വാസുദേവിനായി.

shylock

പക്കാ മാസ് ഫാമിലി എന്റർടെയിനറാണ് ഷൈലോക്ക്. ഒറ്റവാക്കിൽ പറഞ്ഞാൽ സിനിമയിലെ സംഭാഷണ ശകലം ഉപയോഗിക്കാം 'മാസ് കാ ബാപ്പ്'. ഹെവി മാസ് ലുക്കിൽ എനർജറ്റിക്ക് ആൻഡ് പവർഫുൾ മമ്മൂട്ടിയെയാണ് ചിത്രത്തിലുടനീളം കാണാനാകുന്നത്. ബോസ് എന്ന കഥാപാത്രത്തിന്റെ പവർഫുൾ എനർജി സിനിമ കാണുന്ന പ്രേക്ഷകനും ലഭിക്കുന്നുണ്ട്. സിനിമാ നിർമ്മാതാക്കൾക്ക് പണം പലിശക്ക് കൊടുക്കുന്ന കഥാപാത്രമാണ് മെഗാസ്റ്റാറിന്റെ ബോസ്. പ്രായത്തെ വെല്ലുന്ന അഭിനയമികവും മെയ്വഴക്കവും മമ്മൂട്ടി ചിത്രത്തിലുടനീളം പ്രകടിപ്പിക്കുന്നുണ്ട്.

 Shylock

അണ്ണനായി എത്തിയ രാജ് കിരൺ നായകനൊപ്പം നിന്ന കഥാപാത്രമായിരുന്നു. കുടുംബ സദസുകളുടെ മനം കവരാൻ ആ രംഗങ്ങൾക്ക് സാധിച്ചു. പ്രതാപചന്ദ്രവർമ്മയായി എത്തിയ കലാഭവൻ ഷാജോണിനും കമ്മീഷണറായി വന്ന സിദ്ദീഖിനും സമീപകാലത്തെ ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചത്. മീനയും ബൈജുവും ഹരീഷ് കണാരനുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. ചിത്രത്തിന്റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

ചിത്രത്തെ പക്കാ ഹെവി മാസ് എന്ന നിലയിൽ മികവുറ്റതാക്കിയതിൽ രണദിവെയുടെ ഫ്രെയിമുകൾ വഹിച്ച പങ്ക് ഏറെ വലുതാണ്. അത് പോലെ തന്നെയാണ് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും. അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളും ഹൃദ്യമായി. ഫലത്തിൽ എല്ലാത്തരം പ്രേക്ഷകർക്കും മികച്ച സംതൃപ്തി നൽകിയ ചിത്രമായിരിക്കുകയാണ് ഷൈലോക്ക്. നരസിംഹത്തിനും രാജമാണിക്യത്തിനും ശേഷം തീയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കിയ സിനിമയുടെ നിരയിലാണ് ഇനി ഷൈലോക്കിന്റെ സ്ഥാനം.

 

Read more topics: movie, Shylock, director, Ajay Vasudev,
English summary
Review about mammootty movie Shylock
topbanner

More News from this section

Subscribe by Email