Wednesday September 29th, 2021 - 5:02:am

രാജമൗലിയോട് രാമായണം സിനിമയാക്കാന്‍ ആരാധകരുടെ ആവശ്യം;പ്രതികരിക്കാതെ സംവിധായകന്‍

Raji E R
 രാജമൗലിയോട് രാമായണം സിനിമയാക്കാന്‍ ആരാധകരുടെ ആവശ്യം;പ്രതികരിക്കാതെ സംവിധായകന്‍

ബാഹുബലി സീരീസിലൂടെ ഇന്ത്യന്‍ സിനിമ ലോകത്തെത്തന്നെ ഞെട്ടിച്ച സംവിധായകനാണ് എസ്.എസ് രാജമൗലി. അതിന് മുമ്പും അദ്ദേഹത്തിന്റെതായി പുറത്ത് വന്നിട്ടുള്ള മഗദീര, ഈ തുടങ്ങിയ ചിത്രങ്ങളും ബ്രഹ്മാണ്ഡ വിജയങ്ങളായിരുന്നു. മഹാഭാരതം സിനിമയാക്കണമെന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് അദ്ദേഹത്തോട് മറ്റൊരു അഭ്യര്‍ഥനയാണുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

#RajamoulimakeRamayan എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ്. ഇതിന് കാരണമായി ആരാധകര്‍ പറയുന്നത് അദ്ദേഹത്തിന് മാത്രമേ ഈ കഥയോട് നീതി പുലര്‍ത്താന്‍ സാധിക്കൂവെന്നാണ്. രാജമൗലിയെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു എന്നെല്ലാമാണ് ആരാധകര്‍ ട്വീറ്റ് ചെയ്യുന്നത്.

ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് ദൂര്‍ദര്‍ശനില്‍ രാമാനന്ദ് സാഗറിന്റെ രാമായണ്‍ പുനസംപ്രേഷണം ചെയ്തിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി രാമായണം റെക്കോര്‍ടിട്ടിരുന്നു.

ഇത്രയും മഹത്തായ ഒരു കഥയും കഥാപാത്രങ്ങളും അതിന്റെ മഹത്വം നഷ്ടപ്പെടാതെ ദൃശ്യവത്കരിക്കാന്‍ രാജമൗലിക്ക് അല്ലാതെ മറ്റാര്‍ക്ക് സാധിക്കും, രാമായണ്‍ ടെലിവിഷനില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചെങ്കില്‍ അതിനെ ആസ്പദമാക്കിയുള്ള സിനിമയും റെക്കോര്‍ഡുകള്‍ ഭേദിക്കും, നമ്മുടെ പക്കല്‍ രാജമൗലി ഉണ്ടല്ലോ. എന്നെല്ലാമാണ് ഓരോത്തരും ട്വീറ്റുകളില്‍ പറയുന്നത്. എന്നാല്‍ ഇതുവരെയും രാജമൗലി ഒന്നിന്നോടും പ്രതികരിച്ചിട്ടില്ല.

English summary
Fans need to make Ramayana film for Rajamouli, director
topbanner

More News from this section

Subscribe by Email