Wednesday April 8th, 2020 - 1:37:am
topbanner

'രുധിരം, രൗദ്രം, രണം'; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRR മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

JB
'രുധിരം, രൗദ്രം, രണം'; രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRR മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

2018 അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ഞഞഞ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രുധിരം, രൗദ്രം, രണം എന്നാണ് RRR കൊണ്ട് ഉദ്ദേശിക്കുന്നത്. രാംചരണാണ് രാജമൗലി ചിത്രത്തില്‍ നായകനായി എത്തുന്നത്. സ്വതന്ത്ര്യസമര നേതാവായിരുന്ന അല്ലൂരി സീതരാമ രാജുവായാണ് രാംചരണ്‍ വേഷമിടുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

300 കോടി രൂപക്ക് ഒരുങ്ങുന്ന ചിത്രം അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരെ മുഖ്യ വേഷങ്ങളില്‍ അവതരിപ്പിക്കുന്നു. ഡി.വി.വി. ദാനയ്യ യാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ.കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. ചിത്രം 2021 ജനുവരി 8ന് പുറത്തിറങ്ങും.

 

English summary
RAJAMULI FILM RRR MOTION POSTER RELEASED
topbanner

More News from this section

Subscribe by Email