Monday September 16th, 2019 - 5:54:am
topbanner
Breaking News
jeevanam

21 മണിക്കൂറുകളിൽ 10 ലക്ഷംകാഴ്ചക്കാരെ സ്വന്തമാക്കി നിവിൻ പോളി - നയൻ‌താര ചിത്രം 'ലവ് ആക്ഷൻ ഡ്രാമ'യിലെ പുതിയ ഗാനം

princy
 21 മണിക്കൂറുകളിൽ 10 ലക്ഷംകാഴ്ചക്കാരെ സ്വന്തമാക്കി നിവിൻ പോളി - നയൻ‌താര ചിത്രം 'ലവ് ആക്ഷൻ ഡ്രാമ'യിലെ  പുതിയ ഗാനം

കൊച്ചി:വൻ വരവേൽപ്പ് ലഭിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ 30 ലക്ഷം വ്യൂസുമായി മുന്നോട്ട് പോകുന്ന 'ലവ് ആക്ഷൻ ഡ്രാമ'യുടെ ടീസറിന് ശേഷം, ആദ്യ ഗാനത്തിന്റെ ടീസറും മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ പുറത്തു വിട്ടു. ഷാൻ റഹ്മാൻ - വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ നിന്നുള്ള ഈ ഗാനവും വൈറലായിരിക്കുകയാണ്.

വെറും 21 മണിക്കൂറുകളിൽ 10 ലക്ഷം കാഴ്ചക്കാരാണ് "കുടുക്ക്" എന്ന ഗാനം കണ്ടത്. ഷാൻ റഹ്മാൻ ഈണം പകർന്ന് വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.

ധ്യാൻ ശ്രീനിവാസൻ കഥയൊരുക്കി സംവിധാനം നിർവഹിച്ച നിവിൻ പോളി - നയൻ‌താര ചിത്രം 'ലവ് ആക്ഷൻ ഡ്രാമ'യിൽ വിനീത് ശ്രീനിവാസൻ, അജു വർഗ്ഗീസ്, ശ്രീനിവാസൻ, ബേസിൽ ജോസഫ്, മല്ലിക സുകുമാരൻ, ഭഗത് മാനുവൽ, ദീപക് പറമ്പോൾ എന്നിവരും അഭിനയിക്കുന്നുണ്ട്.

ജോമോൻ ടി ജോണും റോബി വർഗീസും ചേർന്ന് ഛായാഗ്രഹണവും വിവേക് ഹർഷൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഓണത്തിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം വൈശാഖ് സുബ്രഹ്മണ്യനും അജു വർഗ്ഗീസും ചേർന്നാണ് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് മ്യൂസിക് പാർട്ണർ.

Read more topics: movie, Love Action Drama, song
English summary
New song from 'Love Action Drama' got 10 lakh viewers in 21 hours
topbanner

More News from this section

Subscribe by Email