Tuesday February 18th, 2020 - 8:31:am
topbanner

ദര്‍ബാർ സിനിമയിൽ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള വേഷത്തിനു നയൻതാര വാങ്ങിയത് 5 കോടി!

Anusha unni
ദര്‍ബാർ സിനിമയിൽ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള വേഷത്തിനു നയൻതാര വാങ്ങിയത്  5 കോടി!

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്. കൈനിറയെ ചിത്രങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു താരസുന്ദരിയുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം വിജയം കണ്ടിരുന്നു. . തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നയന്‍താരയുമായി ബന്ധപ്പെട്ടുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രജനീകാന്ത് ചിത്രം ദര്‍ബാറിലെ നായികാ വേഷത്തിനായി നയന്‍സ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സൂപ്പര്‍സ്റ്റാറിന്റെ നായികയായി 20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി രൂപയുടെ പ്രതിഫലമാണ് നയന്‍സിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരം കൂടിയാണ് നയന്‍താര. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു. കുറച്ചു സമയം മാത്രമാണ് ഉണ്ടായതെങ്കിലും പതിവ് പോലെ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട് ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു.

Read more topics: film news,nayanthara, durbar
English summary
Nayanthara gets 5 crores for Durbar movie
topbanner

More News from this section

Subscribe by Email