Sunday August 1st, 2021 - 6:15:am

2015ലെ ടോപ്‌ മലയാള സിനിമാഗാനങ്ങളുമായി Muzik247

NewsDesk
2015ലെ ടോപ്‌ മലയാള സിനിമാഗാനങ്ങളുമായി Muzik247

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, കഴിഞ്ഞ വര്‍ഷത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ഓര്‍മ്മ പുതുക്കി കൊണ്ട് 'ങൗ്വശസ247 ബെസ്റ്റ് ഓഫ് ബെസ്റ്റ്‌സ് 2015' എന്ന സിനിമാഗാനങ്ങളുടെ കളക്ഷന്‍ റിലീസ് ചെയ്തു. 2015ല്‍ Muzik247 പുറത്തിറക്കിയ ഗാനങ്ങളില്‍ ഏറ്റവും ജനപ്രിയമായവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാള ചലച്ചിത്ര സംഗീതത്തിന് അവിസ്മരണീയമായ ഒരു വര്‍ഷമായിരുന്നു 2015. 'ഒരു വടക്കന്‍ സെല്‍ഫി'യിലെ'എന്നെ തല്ലേണ്ടമ്മാവാ' യുവജനങ്ങളുടെ മനസ്സില്‍ വളരെ പെട്ടെന്നാണ് സ്ഥാനം പിടിച്ചത്. 'പ്രേമം'ത്തിലെ ഗാനങ്ങള്‍ സിനിമയുടെ റിലീസിന് മുമ്പു തന്നെ തരംഗമായി കഴിഞ്ഞിരുന്നു. അതോടൊപ്പം 'മലരേ' എന്ന ഗാനം വൈറല്‍ ആവുകയും ചെയ്തു. 'കുഞ്ഞിരാമയണം'ത്തിലെ 'സല്‍സ' പുറത്ത് വന്നപ്പോള്‍ യൂട്യൂബ് ഇന്ത്യയുടെ സംഗീതവിഭാഗത്തില്‍ ഏറ്റവും പ്രചാരം നേടിയ രണ്ടാമത്തെ ഗാനമായി മാറി. തൃശൂര്‍ ഭാഷ നിറഞ്ഞു നിന്ന 'വാസൂട്ടന്‍' എന്ന് തുടങ്ങുന്ന 'ജമ്‌നപ്യാരി'യിലെ ഗാനം ചെറുപ്പക്കാര്‍ക്കിടയില്‍ തല്‍ക്ഷണം ഹിറ്റായി. എണ്‍പതുകളുടെ നൊസ്റ്റാള്‍ജിയ പുറത്തു കൊണ്ടു വന്നു 'കോഹിനൂര്‍'ലെ 'ഹേമന്തമെന്‍' എന്ന ഗാനം. ഏറ്റവും അടുത്തായി 'ചാര്‍ലി'യിലെ ഗാനങ്ങള്‍ റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറില്‍ തന്നെ ഒരു ലക്ഷം വ്യൂസ് നേടി.

ലേബലിന്റെ കഴിഞ്ഞ വര്‍ഷത്തിലെ മ്യൂസിക് റിലീസുകളെ കുറിച്ച് Muzik247 ഹെഡ് ഓഫ് ഓപറേഷന്‍സ്, ശ്രീ. സൈദ് സമീര്‍ പറഞ്ഞു, 'മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ എന്ന നിലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സംഗീതം ജനങ്ങളിലേക്ക് എത്തിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. മലയാള ചലച്ചിത്രഗാന ശാഖക്ക് മഹത്തായൊരു നാഴികക്കല്ലായിരുന്നു 2015. ഒട്ടുമിക്ക ജനപ്രിയ ഗാനങ്ങളും ങൗ്വശസ247ലൂടെയാണ് പുറത്തിറങ്ങിയത് എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും വലിയ പ്രഭാവം വിപണിയില്‍ ഉണ്ടാക്കുകയാണ് ഇനി ഞങ്ങളുടെ ലക്ഷ്യം.'

Muzik247 ബെസ്റ്റ് ഓഫ് ബെസ്റ്റ്‌സ് 2015 (പ്രത്യേക ക്രമത്തില്‍ അല്ല):
1. മലരേ (പ്രേമം)
2. പുലരികളോ (ചാര്‍ലി)
3. എന്നെ തല്ലേണ്ടമ്മാവാ (ഒരു വടക്കന്‍ സെല്‍ഫി)
4. ഹെമന്തമെന്‍ (കോഹിനൂര്‍)
5. പൊന്‍വെയില്‍ വീഴവെ (ജോ ആന്‍ഡ് ദി ബോയ്)
6. ആലുവ പുഴ (പ്രേമം)
7. അകലെ (ചാര്‍ലി)
8. സല്‍സ (കുഞ്ഞിരാമായണം)
9. വാസൂട്ടന്‍ (ജമ്‌നാപ്യാരി)
10. വരൂ പോകാം പറക്കാം (റാണി പത്മിനി)
11. എന്താണ് ഖല്‍ബേ (ഗഘ10 പത്ത്)
12. ഒരു കരി മുകിലിന് (ചാര്‍ലി)
13. പുതുമഴയായ് (ചാര്‍ലി)
14. ചുന്ദരി പെണ്ണെ (ചാര്‍ലി)
15. ഡും ഡും ഡും (കോഹിനൂര്‍)
16. തുമ്പ പൂവേ സുന്ദരി (കുഞ്ഞിരാമായണം)
17. ഏതോ തീരങ്ങള്‍ (ഇവിടെ)
18. തേന്‍ നിലാ (നീന)
19. പതിവായി ഞാന്‍ (പ്രേമം)
20. നീലാംബലിന്‍ (ഒരു വടക്കന്‍ സെല്‍ഫി)
21. കൈക്കോട്ടും കണ്ടിട്ടില്ല (ഒരു വടക്കന്‍ സെല്‍ഫി))
22. രാത്രി മുല്ല തന്‍ (ലൈലാ ഓ ലൈലാ)
23. ഒരു വേനല്‍ കാറ്റായി (കനല്‍)
24. എന്റെ ജനലരികില്‍ (സു.. സു... സുധി വാത്മീകം)
25. ചെന്താമര ചുണ്ടില്‍ (സ്‌റ്റൈല്‍)
26. ഒരു മകരനിലാവായ് (റാണി പത്മിനി)

Read more topics: Muzik247, Malayalam, Film, Songs 2015,
English summary
Reminiscing the super hit songs of last year, Muzik247, the prominent music label in the Malayalam film industry, has brought out Muzik247 Best Of Bests 2015 - a collection of the most popular Malayalam film songs released by the label
topbanner

More News from this section

Subscribe by Email