Wednesday March 3rd, 2021 - 1:36:am

ഡ്രാമ വെറും ഡ്രാമയല്ല.. വീണ്ടും വ്യത്യസ്ത ഗെറ്റപ്പിലെത്തി ലാലേട്ടൻ; ഫസ്റ്റ് ലുക്ക് പുറത്ത്

fasila
ഡ്രാമ വെറും ഡ്രാമയല്ല.. വീണ്ടും വ്യത്യസ്ത ഗെറ്റപ്പിലെത്തി ലാലേട്ടൻ; ഫസ്റ്റ് ലുക്ക് പുറത്ത്

മോഹന്‍ലാലിന്റെ നീരാളി ജൂലൈ പന്ത്രണ്ടിന് റിലീസിനൊരുങ്ങുകയാണ്. അതിന് പിന്നാലെ മറ്റൊരു സിനിമ കൂടി വരുമെന്നാണ് സൂചന. രഞ്ജിത്തും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രമാണ് ഡ്രാമ. ലണ്ടനില്‍ നിന്നും പൂര്‍ണമായും ചിത്രീകരണം നടത്തിയ സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിനിമയുടെ പേര് ഡ്രാമ എന്നാണെന്നല്ലാതെ മറ്റൊന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ തന്നെ സിനിമയെ കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ ആരാധകരും കാത്തിരിക്കുകയായിരുന്നു. സിനിമയുടെ ടീസര്‍ നാളെ രാവിലെ പുറത്ത് വരികയാണ്. ഇക്കാര്യം പറഞ്ഞ് സിനിമയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുകയാണ്.

മലയാളത്തില്‍ ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണ് ഡ്രാമ. ലോഹം എന്ന സിനിമയ്ക്ക് ശേഷം രഞ്ജിത്ത് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയൂടെ പ്രധാന ലൊക്കേഷന്‍ ലണ്ടനായിരുന്നു. അവിടെ നിന്നുമായിരുന്നു പൂര്‍ണമായും സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്.

മേയ് മാസം പകുതിയോടെ ആരംഭിച്ച സിനിമയ്ക്ക് 30 ദിവസത്തെ ഡേറ്റ് ആയിരുന്നു മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. പറഞ്ഞ സമയത്ത് തന്നെ തടസ്സങ്ങളൊന്നുമില്ലാതെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയക്ക് ശേഷമാണ് രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്നത്. ഇത്തവണ ഇത്തിരി വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലായിരുന്നു.

കണ്ണട വെച്ച് വേറിട്ടൊരു ലുക്കിലാണ് ഡ്രാമയില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഇന്ന് പുറത്ത് വന്ന പോസ്റ്ററിലാണ് മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് കാണിച്ചിരിക്കുന്നത്. ലുക്ക് ഇന്ന് പുറത്ത് വന്നതിന് പിന്നാലെ നാളെ രാവിലെ പത്ത് മണിയ്ക്ക് സിനിമയുടെ ടീസറും വരികയാണ്. ഇക്കാര്യം മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ഡ്രാമയില്‍ നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. അതില്‍ മൂന്ന് സംവിധായകന്മാരുണ്ടെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ആ മൂന്ന് സംവിധായകന്മാര്‍. കനിഹയാണ് നായിക.

ഒപ്പം ആശ ശരത്ത്, സുരേഷ് കൃഷ്ണ, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ, അനു സിത്താര, ജുവല്‍ മേരി, നിരഞ്ജന്‍, ബൈജു, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ഇത്രയും കാര്യങ്ങള്‍ പുറത്ത് വന്നെങ്കിലും മോഹന്‍ലാലിന്റെയോ മറ്റ് താരങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ല.

വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ് ഡ്രാമയുമായി രഞ്ജിത്ത് എത്തുന്നത്. മുന്‍പ് ഈ സിനിമ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനെ നായകനാക്കിയും അനു സിത്താരയെ നായികയാക്കിയും നിര്‍മ്മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ പിന്നീട് മോഹന്‍ലാലിലേക്കും മറ്റ് താരങ്ങളിലേക്കും എത്തുകയായിരുന്നു. ആക്ഷന്‍, റൊമാന്‍സ് തുടങ്ങി സൂപ്പര്‍ സ്റ്റാര്‍ ഘടകങ്ങളൊന്നുമില്ലാത്ത സാധാരണമായൊരു സിനിമയാണിതെന്നും സൂചനയുണ്ട്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാ സുബൈറാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഹരി നാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കുന്നത്. സേതുവാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്. ലണ്ടനിലുള്ള ബന്ധുക്കള്‍ക്കൊപ്പം തമാസിക്കാന്‍ എത്തുന്ന ഒരു വൃദ്ധ അവിടെ വെച്ച് മരിക്കുന്നതും അതിനെ തുടര്‍ന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്.

ഹാസ്യത്തിനും വൈകാരിക രംഗങ്ങള്‍ക്കും പ്രധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഒരു കോമഡി എന്റര്‍ടെയിനര്‍ ആണെന്നും സൂചനയുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞ് ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി സിനിമ ആഗസ്റ്റ് 24 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.


Read more topics: Drama, movie, Mohanlal, first look
English summary
Mohanlal first look in Drama movie
topbanner

More News from this section

Subscribe by Email