Tuesday September 29th, 2020 - 12:25:am

കുടുംബ സമേതം പൊട്ടിച്ചിരിക്കാം ഷാജിമാർക്കൊപ്പം

NewsDesk
കുടുംബ സമേതം പൊട്ടിച്ചിരിക്കാം ഷാജിമാർക്കൊപ്പം

-റിയാസ് കെ എം ആർ -
എല്ലാ കൊമേർസ്യൽ ചേരുവകളുമടങ്ങിയ ഒരു പക്കാ ഫാമിലി എൻറർടെയിനറാണ് നാദിർഷ സംവിധാനം ചെയ്ത 'മേരാ നാം ഷാജി'. ജീവിത തിരക്കുകൾക്കിടയിൽ കുട്ടികളെയും കുടുംബത്തെയും കൂട്ടി ഈ അവധിക്കാലം ചിരിച്ചാഘോഷിക്കാൻ ധൈര്യമായി മേരാ നാം ഷാജിക്ക് ടിക്കറ്റെടുത്ത് തീയറ്ററിൽ കയറാം. രണ്ടര മണിക്കൂറോളം നേരം ഇരുന്ന് ആസ്വദിക്കാനുള്ള വിഭവങ്ങൾ ഷാജിയിൽ നാദിർഷ ഒരുക്കിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോടെ ഗുണ്ടാ ഷാജിയായി ബിജു മേനോനും കൊച്ചിയിലെ ഉഴപ്പനും ഉഡായിപ്പനുമായ ഷാജിയായി ആസിഫ് അലിയും നന്മയുള്ള തിരുവനന്തപുരത്തെ ടാക്സി ഡ്രൈവർ ഷാജിയായി ബൈജുവും ചിത്രത്തിൽ മത്സരിച്ചഭിനയിക്കുന്നു. നടൻ ബൈജുവിന്റെ കരിയർ ബെസ്റ്റ് ചിത്രമാണ് മേരാ നാം ഷാജി. സൂപ്പർ ഹിറ്റ് ജോഡികളായ ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ടിനൊപ്പം ബൈജുവിനെ നായകവേഷത്തിൽ അവതരിപ്പിച്ച നാദിർഷയുടെ ശ്രമം വിജയം കണ്ടെന്ന് സിനിമ അടിവരയിടുന്നു.

Mera-Naam-Shaji-Theater-Response

ഈ മൂന്ന് ഷാജിമാരുടെയും കൂടിക്കാഴ്ച്ചയിലേക്ക് നയിക്കുന്ന ചില കാരണങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ധർമ്മജൻ ബോൾഗാട്ടി തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സിനിമയിൽ ഉടനീളം സ്കോർ ചെയ്തിട്ടുണ്ട്. ഗണേഷ് കുമാറും ശ്രീനിവാസനും സുരേഷ് കുമാറും സുരഭിയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. നിഖില വിമലാണ് ചിത്രത്തിലെ നായിക. കഥാഗതിയിൽ ഈ കഥാപാത്രവും നിർണ്ണായകമാണ്. വലിയൊരു ഇടവേളക്ക് ശേഷം സാദിഖിന് ലഭിച്ച മികച്ച കഥാപാത്രം കൂടിയാണ് മേരാ നാം ഷാജിയിലേത്.

Mera-Naam-Shaji-Theater-Response

വിനോദ് ഇല്ലംപിള്ളിയുടെ ഛായാഗ്രഹണ മികവും ജോൺകുട്ടിയുടെ എഡിറ്റിംഗ് പാടവവും മേരാ നാം ഷാജിയുടെ മികവ് വർദ്ധിപ്പിക്കുന്നുണ്ട്. ദിലീപ് പൊന്നന്റെ തിരക്കഥ കുടുംബസദസുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആവിഷ്കരിക്കാനും സംവിധായകനായി. മർഹബ..., മനസുക്കുള്ളെ എന്നീ ഗാനങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. പ്രേക്ഷക ഹൃദയം കീഴടക്കിയ ഈ ഗാനങ്ങളും സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്. എമിൽ മുഹമ്മദ് എന്ന സംഗീത സംവിധായകൻ മലയാള സിനിമയുടെ അനുഗ്രഹമാണെന്ന് 'മേരാ നാം ഷാജി'യിലെ ഗാനങ്ങൾ അടിവരയിടുന്നു.Mera-Naam-Shaji-Theater-Response

ആക്ഷൻ കോറിയോഗ്രാഫിയും സിനിമയിൽ മനോഹരമായി ചെയ്തിട്ടുണ്ട്. യൂണിവേർസൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം അതിൽ നിന്നും വ്യത്യസ്തമായ ആവിഷ്ക്കാര ശൈലിയാണ് 'മേരാ നാം ഷാജി'യിൽ നാദിർഷ സ്വീകരിച്ചിരിക്കുന്നത്.

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ തമിഴ് റീമേക്കായ അജിത്ത് ഫ്രം അറുപ്പുകോട്ടൈ ആണ് നാദിർഷയുടെ സംവിധാനത്തിൽ ഇനി തീയറ്ററിൽ എത്താനുള്ള സിനിമ. നാദിർഷയും ദിലീപും ഒന്നിക്കുന്ന 'കേശു ഈ വീടിന്റെ നാഥൻ' ന്റെ കടലാസ് ജോലികൾ പുരോഗമിക്കുകയാണ്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ സജീവ് പാഴൂരിന്റേതാണ് ഇതിന്റെ തിരക്കഥ.

Nadhirshah Mera Naam Shaji,

Read more topics: Mera Naam Shaji, review, malayalam,
English summary
Mera Naam Shaji Theater Response Asif Ali
topbanner

More News from this section

Subscribe by Email