Tuesday March 31st, 2020 - 9:03:pm
topbanner

സഹോദരന്റെ ചിത്രത്തിൽ നായികയായി മഞ്ജു : മഞ്ജു വാര്യർ - ബിജു മേനോൻ ചിത്രം 'ലളിതം സുന്ദര' ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

princy
സഹോദരന്റെ ചിത്രത്തിൽ നായികയായി മഞ്ജു  :  മഞ്ജു വാര്യർ - ബിജു മേനോൻ ചിത്രം 'ലളിതം സുന്ദര' ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചു. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറിയും ഒന്നിച്ചാണ് ലളിതം സുന്ദരം നിർമ്മിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Manju Warrier and Biju Menon movie letham sundharam shooting started

മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത് വിട്ടത്.മഞ്ജു വാര്യരും ബിജു മേനോനും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണ്.ഇന്നലെകൾ ഇല്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ലളിതം സുന്ദരത്തിലൂടെ മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്നത്.

Manju Warrier and Biju Menon movie letham sundharam shooting started

ദി ക്യാംപസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മധു വാര്യര്‍ പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു. നേരറിയാന്‍ സിബി ഐ, ഭരത്ചന്ദ്രന്‍ ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടിപ്പുഴയോരത്ത്, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ മധു വാര്യർ അഭിനയിച്ചിട്ടുമുണ്ട്. നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള മധു വാര്യര്‍ സ്വലേ, മായാമോഹിനി എന്നീ ദിലീപ് ചിത്രങ്ങളുടെ നിര്‍മ്മാണം നിർവ്വഹിച്ചിരുന്നു.

English summary
Manju Warrier and Biju Menon movie 'letham sundharam' shooting started
topbanner

More News from this section

Subscribe by Email