Friday August 23rd, 2019 - 11:27:pm
topbanner
topbanner

മമ്മൂട്ടിക്കൊപ്പം മലയാളത്തിൽ ആദ്യമായി രാജ് കിരണും. 'മാസ്' സദസിനെ സാക്ഷിയാക്കി അജയ് വാസുദേവിന്റെ 'ഷൈലോക്ക്' തുടങ്ങി

NewsDesk
മമ്മൂട്ടിക്കൊപ്പം മലയാളത്തിൽ ആദ്യമായി രാജ് കിരണും. 'മാസ്' സദസിനെ സാക്ഷിയാക്കി അജയ് വാസുദേവിന്റെ 'ഷൈലോക്ക്' തുടങ്ങി

-റിയാസ് കെ എം ആർ-
കൊച്ചി: കലൂർ ഐഎംഎ ഹാളിൽ തിങ്ങിനിറഞ്ഞ സദസ് സാക്ഷിയായി മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ഷൈലോക്കിന് സംവിധായകൻ അജയ് വാസുദേവ് ആക്ഷൻ പറഞ്ഞു. ഗുഡ് വിൽ എൻറർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിറഞ്ഞ കരഘോഷങ്ങൾക്കിടെ ചലച്ചിത്ര സംവിധായകൻ ജോഷി സിനിമയുടെ ടൈറ്റിൽ ലോഞ്ചും നിർവ്വഹിച്ചു.

Mammootty  Ajai Vasudev movie Shylock

പൂജാ ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സൂപ്പർതാരം രാജ് കിരണും ചേർന്ന് തിരിതെളിച്ചു. മലയാള സിനിമയിലെ പ്രമുഖരും അജയ് വാസുദേവിന്റെ മാതാപിതാക്കളും മറ്റു തിരികൾ കൊളുത്തി. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ച് ഓൺ നിർവ്വഹിച്ചപ്പോൾ നടനും എംഎൽഎയുമായ മുകേഷാണ് ഫസ്റ്റ് ക്ലാപ്പടിച്ചത്.

ഏറെ പ്രത്യേകതകൾ നിറഞ്ഞ സിനിമയാണ് ഷൈലോക്ക്. ഇന്ത്യൻ സിനിമയുടെ അഭിമാനങ്ങളായ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് അരസൻ രാജ് കിരണും ആദ്യമായി ഒന്നിക്കുന്ന ചിത്രം. രാജ് കിരൺ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്നിവയാണ് ഷൈലോക്കിന്റെ പ്രധാന പ്രത്യേകതകൾ. മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന മൂന്നാമത്തെ സിനിമ.

Mammootty  Ajai Vasudev movie Shylock

മമ്മൂട്ടിയും ജോബി ജോർജ്ജും ഒരുമിക്കുന്ന മൂന്നാമത്തെ സിനിമ തുടങ്ങിയ പ്രത്യേകതകളും ഷൈലോക്കിനുണ്ട്. മീനയാണ് നായികയായി എത്തുന്നത്. ബിബിൻ ജോർജ്ജ് ഉൾപ്പെടെ പ്രമുഖ താരങ്ങൾ വിവിധ കഥാപാത്രങ്ങളായെത്തും. നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Mammootty  Ajai Vasudev movie Shylock

വ്യത്യസ്തവും കെട്ടുറപ്പുള്ളതുമായ കഥാ ആഖ്യാനമാണ് ബിബിനും അനീഷും ചേർന്ന് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് താരങ്ങൾ തന്നെ വ്യക്തമാക്കി കഴിഞ്ഞു. പലിശക്കാരനാണ് മമ്മൂട്ടിയുടെ കഥാപാത്രം. രണദിവെ ആണ് ഛായാഗ്രഹണം. ഡിക്സൺ ടി പൊടുത്താസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. ഹരി നാരായണന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതവും ഗോപി സുന്ദറിന്റേതാണ്.

Mammootty  Ajai Vasudev movie Shylock

റിയാസ് കെ ബദർ ആണ് എഡിറ്റർ. വിനോദ് രവീന്ദ്രൻ കലാ സംവിധാനവും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ആഗസ്ത് 9 മുതൽ കൊച്ചിയിലും കോയമ്പത്തൂരിലുമായി ഷൈലോക്കിന്റെ ചിത്രീകരണം നടക്കും. മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രമായാണ് ഷൈലോക്ക് തീയറ്ററുകളിൽ എത്തുക.

രാജാധിരാജ, മാസ്റ്റർ പീസ് എന്നീ സിനിമകൾ സംവിധാനം ചെയ്ത അജയ് വാസുദേവിന്റെ കരിയർ ബെസ്റ്റാകും ഷൈലോക്കെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് തരുന്നുണ്ട്. മാസ് സദസിനെ സാക്ഷിയാക്കി തുടങ്ങിയ ചിത്രം മാസ് മെഗാഹിറ്റാകുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ചലച്ചിത്ര പ്രേമികളും.

Mammootty  Ajai Vasudev movie Shylock

Read more topics: Mammootty, Ajai Vasudev, Shylock ,
English summary
Mammootty Ajai Vasudev movie Shylock
topbanner

More News from this section

Subscribe by Email