Wednesday January 20th, 2021 - 8:21:am

മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ ഇന്ദ്രജാല വിസ്മയത്തിനൊരുങ്ങുന്നു

NewsDesk
മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ ഇന്ദ്രജാല വിസ്മയത്തിനൊരുങ്ങുന്നു

തിരുവനന്തപുരം: മാന്ത്രികന്റെ കൈവേഗതയും ചടുലതയും മിന്നും വേഗത്തില്‍ സ്വായത്തമാക്കി വെള്ളിത്തിരയുടെ പ്രിയതാരം മഞ്ജുവാര്യര്‍ ഇന്ദ്രജാല വിസ്മയത്തിനൊരുങ്ങുന്നു. മാജിക് അക്കാദമിയും കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിസെഫുമായി (UNICEF) സഹകരിച്ചുകൊണ്ട് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ ജൂലായ് 15ന് ഉച്ചയ്ക്ക് 2.30ന് അരങ്ങേറുന്ന ങഛങ (Magic of Motherhood) എന്ന ഇന്ദ്രജാല പരിപാടിയിലാണ് മഞ്ജുവിന്റെ പ്രകടനത്തിന് അരങ്ങുണരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം പരിശീലനം തുടരുന്ന മഞ്ജു ഇന്നലെ നടന്ന അവസാന ഘട്ട റിഹേഴ്‌സലില്‍ മുതുകാടിനെപ്പോലും ഞെട്ടിച്ചുകൊണ്ട് ഇന്ദ്രജാലങ്ങള്‍ അവതരിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോയിന്‍ മാജിക്, റോപ് മാജിക്, ഇല്യൂഷനുകള്‍ എന്നിവ അനായാസം അവതരിപ്പിക്കുവാന്‍ മഞ്ജു സജ്ജയായിരിക്കുകയാണ്. മാസങ്ങളോളം പരിശീലനം ചെയ്യേണ്ട മാജിക്കുകളാണ് ചെറിയ സമയത്തിനുള്ളില്‍ അവര്‍ പൂര്‍ണതയോടെ അവതരിപ്പിച്ചത്. ഒരു തികഞ്ഞ മജീഷ്യന് വേണ്ട എല്ലാ കൈ-മെയ് വഴക്കങ്ങളും മഞ്ജുവില്‍ കാണാനായി എന്നത് കൗതുകകരവും ആശ്ചര്യകരവുമാണെന്ന് മാജിക്കിന്റെ പരിശീലകന്‍ കൂടിയായ മുതുകാട് അഭിപ്രായപ്പെട്ടു. Magic Academy manju warrier UNICEF

ഗര്‍ഭാവസ്ഥയിലെ 270 ദിവസങ്ങളും ജനിച്ച് പിന്നിടുന്ന ആദ്യത്തെ 2 വര്‍ഷങ്ങളിലും കുട്ടികള്‍ക്ക് നല്‍കേണ്ട പോഷക സമൃദ്ധമായ ആഹാര രീതികളെക്കുറിച്ചും ആരോഗ്യകരമായ മാനസിക ചിന്തകളെക്കുറിച്ചും വാക്‌സിനേഷനുകളെക്കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന്് മാജിക് പ്ലാനറ്റില്‍ മോം (മാജിക് ഓഫ് മദര്‍ഹുഡ്) എന്ന പദ്ധതി ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുതുകാടും മഞ്ജുവാര്യരും ചേര്‍ന്ന് മോം എന്ന നൂതന വിസ്മയ പ്രകടനം നടത്തുന്നത്. ഗര്‍ഭിണികളും അവരുടെ ബന്ധുക്കളും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ശാസ്ത്രീയ ബോധവത്കരണ പരിപാടി കൂടിയാണിത്.

MOM പദ്ധതി ജൂലായ് 15ന് ഉച്ചയ്ക്ക് 2.30ന് മാജിക് പ്ലാനറ്റില്‍ വൈദ്യുതി മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നൂറുകണക്കിന് ഗര്‍ഭിണികളും അമ്മമാരും പങ്കെടുക്കും.

ശസ്ത്രക്രിയ ചെയ്ത സ്ത്രീകളുടെ നഗ്‌നസെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ ; ഡോക്ടര്‍ക്ക് 1ലക്ഷം ഫോളോവേഴ്സ്

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 26കാരി പീഡിപ്പിച്ചുവെന്ന് 17കാരന്‍

കലാഭവന്‍ മണിയുടെ ദുരൂഹ മരണം: അന്വേഷണം നിലച്ചു?

English summary
Magic Academy manju warrier UNICEF Magic of Motherhood
topbanner

More News from this section

Subscribe by Email