Sunday October 20th, 2019 - 12:19:pm
topbanner

ജൂലായ് 21 ന് തളിപ്പറമ്പ് പെരിഞ്ചെല്ലൂർ സംഗീതസഭയിൽ ഗാനമധുരവുമായി മധുരൈ കെ.എൻ രംഗനാഥ ശർമ്മ എത്തുന്നു

princy
ജൂലായ് 21 ന് തളിപ്പറമ്പ് പെരിഞ്ചെല്ലൂർ സംഗീതസഭയിൽ  ഗാനമധുരവുമായി  മധുരൈ കെ.എൻ രംഗനാഥ ശർമ്മ എത്തുന്നു

കണ്ണൂർ:തളിപ്പറമ്പ് പെരിഞ്ചെല്ലൂർ സംഗീതസഭയിൽ 2019 ജൂലായ് 21 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഡോക്ടർ മധുരൈ കെ.എൻ രംഗനാഥ ശർമ്മ പാടുന്നു.തന്റെ 7മത്തെ വയസ്സിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായ അച്ഛൻ നാരായണ അയ്യരിൽ നിന്നും ഗുരുകുല സമ്പ്രദായത്തിൽ സംഗീത പഠനം ആരംഭിച്ച രംഗനാഥ ശർമ്മ, തുടർന്ന് കാലിക്കറ്റ് യൂനിവേർസിറ്റിയിൽ ഒന്നാം റാങ്കോടെ ബി എ , എം എ പൂർത്തിയാക്കുകയും മഡ്രാസ് യൂനിവേർസിറ്റിയിൽ നിന്ന് എംഫിൽ, മധുരൈ കാമരാജ് യൂനിവേർസിറ്റിയിൽ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആകാശവാണി ,ദൂരദർൻ കർണ്ണാട്ടിക്ക് മ്യൂസിക്ക് എ.ടോപ്പ് ആർട്ടിസ്റ്റ് കൂടിയായ ഡോ: രംഗനാഥ ശർമ്മയ്ക്ക് കേരള സംഗീത നാടക അക്കാഡമി പുരസ്ക്കാരം സംഗീത ശ്രേഷ്ഠ, ഇശൈജ്ഞാനതിലകം, നെയ്യാറ്റിൻകര വാസുദേവൻ പുരസ്ക്കാരം, രാഗ കലാനിധി ,ഗീതാഭാരതി പുരസ്കാര ജേതാവ് കൂടിയായ രംഗനാഥ ശർമ്മയ്ക്ക് കാഞ്ചീപുരം ഗണപതി സച്ചിദാനന്ദാശ്രമം ആസ്ഥാന വിദ്വാൻ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്‌.

ഇന്ത്യയിലും വിദേശത്തുമടക്കം കച്ചേരിയും, സോദാഹരണ പ്രഭാഷണങ്ങളും നടത്തുന്ന ഡോ: രംഗനാഥ ശർമ്മ മ്യൂസിക്ക് അക്കാഡമി ബെസ്റ്റ് രാഗാലാപന, ഔട്ട് സ്റ്റാൻഡിംഗ് പെർഫോർമർ അവാർഡ് ജേതാവ് കൂടിയാണ്. രംഗനാഥ ശർമ്മയുടെ ഗാനത്തിന് വയലിൻ ; ശ്രീ തിരുവിഴ വിജു.എസ്.ആനന്ദ്, മൃദംഗം: പാലക്കാട് എ.എം ഹരി നാരായണനും ജീവൻ പകരും.

English summary
Madurai KN Ranganatha Sharma arrives at Peringellur Sangeeta Sabha
topbanner

More News from this section

Subscribe by Email