പ്രേമം എന്ന ഹിറ്റ് ചിത്രം കൊണ്ട് മലയാളമനസ് കീഴടക്കിയ നടിയാണ് മഡോണസെമ്പാസ്റ്റ്യൻ .പിന്നീട് തമിഴിലേക്ക് ചേക്കേറുകയും അവിടെ തന്നെ തന്റെതായൊരിടം കണ്ടെത്തുകയും ചെയ്തു. ആസിഫലി നായകനായ ഇബലീസ് ആണ് മഡോണയുടേതായി ഒടുവിൽ പുറത്ത് വന്ന ചിത്രം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ഒരു അഭിമുഖത്തിൽ താൻ അഹംങ്കാരിയായതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്.ഒരിക്കലും ചുംബനരംഗത്തിൽ അഭിനയിക്കില്ല. ഇത് എന്റെ തീരുമാനമാണ്. അഭിനയിച്ച പല ചിത്രങ്ങളിലും നായകനെ ചുംബിക്കണമെന്ന് സംവിധായകർ ആവശ്യപ്പെട്ടു. അതിന് താൻ വഴങ്ങിയില്ല. ഇതോടെയാണ് തന്നെ അഹങ്കാരിയായി മുദ്ര കുത്തിയതെന്നും മഡോണ വ്യക്തമാക്കി.
വരുന്ന ചിത്രങ്ങളിൽ അത്തരം രംഗങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ സിനിമ ഉപേക്ഷിക്കുകയാണ് പതിവ്. പലരും ചോദിക്കുന്നത് ഇത് അഭിനയമല്ലേയെന്നാണ്. എന്നാൽ അതിന്റെ പേരിൽ കിടങ്ക പങ്കിടാനും ഉമ്മ വയ്ക്കാനും തനിക്ക് പറ്റിലെന്നും ഇത് തന്റെ നിലപാടാണെന്നുമാണ് മഡോണ വ്യക്തമാക്കിയിരിക്കുന്നത്.