Friday September 20th, 2019 - 10:03:pm
topbanner
Breaking News
jeevanam

ഓണവും വിഷുവും പോലെ വര്‍ഷാവര്‍ഷം പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് മമ്മൂട്ടി

JB
ഓണവും വിഷുവും പോലെ വര്‍ഷാവര്‍ഷം പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് മമ്മൂട്ടി

കൊച്ചി: ഓണവും വിഷുവും പോലെ വര്‍ഷാവര്‍ഷം പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് നടന്‍ മമ്മൂട്ടി. അതിജീവിച്ചു എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വീണ്ടും മറ്റൊരു മഹാദുരന്തം വന്നതെന്നും മമ്മൂട്ടി പറഞ്ഞു.പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനവും കാലാവസ്ഥയെയും പ്രകൃതിയെയും വിലകുറച്ചു കാണുന്നതും കൊണ്ടാകാം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

എറണാകുളം പ്രസ്‌ക്ലബും കേരള ലളിതകലാ അക്കാദമിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഫോട്ടോഗ്രഫി ദിനത്തില്‍ സംഘടിപ്പിച്ച പ്രളയ ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി.പ്രളയങ്ങളില്‍ നിന്ന് മലയാളി പഠിച്ച മാനുഷിക ഗുണങ്ങള്‍ എന്നും നിലനിര്‍ത്തണമെന്ന് ഹൈബി ഈഡന്‍ എം.പി അഭിപ്രായപ്പെട്ടു.

കൊച്ചിയിലെ മാധ്യമസ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പരിപാടിയില്‍ വെള്ളപ്പൊക്കത്തില്‍ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. എക്‌സിബിഷന്‍ 21ന് സമാപിക്കും.

Viral News

English summary
MAMMOOTTY TALKING ABOUT KERALA FLOOD
topbanner

More News from this section

Subscribe by Email