മലയാള സിനിമാ ലോകത്ത് നായികയായും ഉപനായികയായും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ലെന. ആരാധകരെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ലെനയും അഭിലാഷും തമ്മിലുള്ള വിവാഹമോചനം. നാലു വര്‍ഷം മുന്‍പുള്ള ആ വിവാഹമോചനത്തെക്കുറിച്ചാണ് ഇന്നും ആരാധകരില്‍ പലര്‍ക്കും അറിയേണ്ടതെന്ന് ലെന പറയുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
'നാലു വര്‍ഷം മുമ്പ് നടന്ന എന്റെ ഡൈവോഴ്സിനെക്കുറിച്ചാണ് പലര്ക്കുമറിയേണ്ടത്. അവിടെ നിന്ന് ഒരുപാട് ദൂരം ഞാന്‍ മുന്നോട്ടു പോയിക്കഴിഞ്ഞു. ഇത്ര കാലമായിട്ടും പലരും അതിനിയും വിട്ടുകളഞ്ഞിട്ടില്ലെന്നതാണ് അത്ഭുതം.'
'ഇനിയൊരു പാര്‍ട്നര്‍ വരുമോ ഇല്ലയോ എന്നൊക്കെയാണ് എല്ലാവരുടെയും ചോദ്യം. അത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. തത്കാലം അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. മനസില്‍ സിനിമ മാത്രമേയുള്ളു. പല ചോദ്യങ്ങള്‍ക്കും എന്റെ മനസാക്ഷിയോട് മാത്രം ഉത്തരം പറഞ്ഞാല്‍ മതിയല്ലോ.'- മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ ലെന പറയുന്നു.
'എന്റെ ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും പണ്ടേ തന്നിട്ടുണ്ട്. സൈക്കോളജി പഠിച്ചതും മോഡലിംഗ് ചെയ്തതും പിന്നീട് സിനിമയിലേക്ക് തിരിഞ്ഞതുമൊക്കെ സ്വന്തം തീരുമാനമാണ്. എവിടെയും പറയാനുള്ളത് മുഖത്തു നോക്കി പറയണമെന്നാണ് എന്റെ പക്ഷം. അത് വഴക്കുണ്ടാക്കാന്‍ വേണ്ടിയല്ല. മറിച്ച് വ്യക്തിത്വം കാത്തു സൂക്ഷിക്കാന്‍ വേണ്ടിയാണ്. '
'നിര്‍ബന്ധിച്ച് ഒന്നും ചെയ്യാന്‍ സിനിമയിലും ആരും പ്രേരിപ്പിക്കാറില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ക്ക് ഒഴികഴിവു പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കാതെ നേരിട്ട് പറയാന്‍ ശ്രമിക്കാറുണ്ട്. ക്ലിനിക്കല്‍ സൈക്കോളജി പഠനം വ്യക്തികളെ മനസിലാക്കാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. അകലം സൂക്ഷിക്കേണ്ടയിടത്ത് കൃത്യമായി അകലം പാലിച്ചു തന്നെയാണ് ഞാന്‍ പെരുമാറുന്നത്. സിനിമയില്‍ എനിക്ക് പൊതുവേ സൗഹൃദങ്ങള്‍ കുറവാണ്. എന്നു കരുതി ആരോടും പരിഭവമില്ല. പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നതിനോട് പൊതുവേ താത്പര്യം കുറവാണ്. ഇപ്പോഴും പണ്ടത്തെ സുഹൃത്തുക്കളോട് തന്നെയാണ് മനസില്‍ അടുപ്പമുള്ളത്. '-ലെന പറയുന്നു.
ഭാര്യയും മക്കളും ഒമാന്‍ സന്ദര്‍ശിക്കാനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു
ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി
ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു