Monday September 16th, 2019 - 12:53:pm
topbanner
Breaking News
jeevanam

ലൗ ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ നാളെ വൈകിട്ട് ലാലേട്ടനും പ്രണവും ചേര്‍ന്ന് പുറത്ത് വിടും

JB
 ലൗ ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ നാളെ വൈകിട്ട് ലാലേട്ടനും പ്രണവും ചേര്‍ന്ന് പുറത്ത് വിടും

ഏറെക്കാലമായി മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്നത്.ചിത്രത്തില്‍ നിവിന്‍ പോളി ദിനേശന്‍ എന്ന കഥാപാത്രത്തെയും നയന്‍താര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ.

ചിത്രത്തിന്റെ ടീസറിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.ടീസര്‍ ഉടന്‍ പുറത്ത് വിടും എന്ന് അജു വര്‍ഗീസ് പറഞ്ഞിരുന്നു എങ്കിലും കൃത്യമായ ഒരു തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നില്ല.
ഇപ്പോള്‍ ഇതാ ഒടുവില്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് അജു വര്‍ഗീസ്.നാളെ വൈകുന്നേരം 7 മണിക്ക് ആണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിടുക.മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും പ്രണവ് മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിടുക.ഇത് ആദ്യമായാണ് പ്രണവ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് വഴി പ്രണവിന്റേത് അല്ലാത്ത ഒരു ചിത്രത്തിന്റെ ടീസറോ ട്രെയിലറോ പുറത്ത് വിടുന്നത്.

 

English summary
LOVE ACTION DRAMA FILM TEASER TOMMORROW
topbanner

More News from this section

Subscribe by Email