Tuesday March 31st, 2020 - 7:16:am
topbanner

നിവിന്‍ പോളി നയന്‍താര ജോഡിയുടെ ലൗ ആക്ഷന്‍ ഡ്രാമ ടീസര്‍ പുറത്ത്

JB
നിവിന്‍ പോളി നയന്‍താര ജോഡിയുടെ ലൗ ആക്ഷന്‍ ഡ്രാമ ടീസര്‍ പുറത്ത്

ഏറെക്കാലമായി മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ലൗ ആക്ഷന്‍ ഡ്രാമ.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും തെന്നിന്ത്യന്‍ സുന്ദരി നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്നത്.ചിത്രത്തില്‍ നിവിന്‍ പോളി ദിനേശന്‍ എന്ന കഥാപാത്രത്തെയും നയന്‍താര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രത്തിന്റെ ടീസറിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുവാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും പ്രണവ് മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്.

നിവിന്‍,നയന്‍താര, അജു എന്നിവരെ കൂടാതെ ശ്രീനിവാസന്‍,വിനീത് ശ്രീനിവാസന്‍, മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി,രഞ്ജി പണിക്കര്‍, ബിജു സോപാനം, ധന്യ ബാലകൃഷ്ണന്‍,ബേസില്‍ ജോസഫ്, ഗായത്രി ഷാന്‍,വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.
അജു വര്‍ഗീസ്,വിശാഖ് സുബ്രമണ്യം എന്നിവര്‍ ചേര്‍ന്ന് ഫണ്‍റ്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

 

Read more topics: LOVE ACTION DRAMA, FILM TEASER,
English summary
LOVE ACTION DRAMA FILM TEASER
topbanner

More News from this section

Subscribe by Email