Friday September 20th, 2019 - 9:58:pm
topbanner
Breaking News
jeevanam

'ചന്ദ്രനുദിക്കുന്ന ദിക്കില്‍ കഴിഞ്ഞു വന്നപ്പോള്‍ എന്നെ നോക്കി അന്തംവിട്ട കൈക്കുഞ്ഞ്'; മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ലാല്‍ ജോസ്

JB
'ചന്ദ്രനുദിക്കുന്ന ദിക്കില്‍ കഴിഞ്ഞു വന്നപ്പോള്‍ എന്നെ നോക്കി അന്തംവിട്ട കൈക്കുഞ്ഞ്'; മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന്  ലാല്‍ ജോസ്

'ചന്ദ്രനുദിക്കുന്ന ദിക്കില്‍' പുറത്തിറങ്ങിയ വര്‍ഷം ഒരു പക്ഷെ ലാല്‍ ജോസ് ഞൊടിയിടയില്‍ പറഞ്ഞേക്കും. കാരണം ഇന്ന് ലാല്‍ ജോസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ടവര്‍ക്ക് മനസ്സിലാവും. വളരെ പ്രത്യേകത ഉള്ള ഒരു വര്‍ഷമായിരുന്നു ലാല്‍ ജോസിനത്. അന്ന് ഷൂട്ടിങ് കഴിഞ്ഞു തിരിച്ചു വന്ന ലാല്‍ ജോസിന് വീട്ടില്‍ ഒരു പ്രത്യേക സമ്മാനം ഉണ്ടായിരുന്നു. ഒരു കുഞ്ഞതിഥി. ആ അതിഥിക്ക് ഇപ്പോള്‍ 20 വയസ്സ് തികഞ്ഞിരുന്നു. തന്റെ മകള്‍ക്ക് സ്‌നേഹത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ നേരുകയാണ് ലാല്‍ ജോസ്.

'ചന്ദ്രനുദിക്കുന്ന ദിക്കില്‍' ഷൂട്ടിംഗ് കഴിഞ്ഞു വരുമ്പോള്‍ ലീനയുടെ അടുത്ത് കിടന്നു എന്നെ അന്തംവിട്ടു നോക്കിയ കൈക്കുഞ്ഞിനു ഇന്നു ഇരുപതു വയസ്സ്. ഹാപ്പി ബര്‍ത്‌ഡേ ചക്കു' മകള്‍ക്കായി ലാല്‍ ജോസ് കുറിക്കുന്ന വാക്കുകള്‍.

2018ല്‍ അച്ഛന് ജന്മദിനാശംസ നേര്‍ന്നുള്ള ലാല്‍ ജോസിന്റെ പോസ്റ്റും ശ്രദ്ധേയമായിരുന്നു. 'എന്റെ അപ്പച്ചനും ഞാനും തമ്മില്‍ 26 വയസ്സിന്റെ വ്യത്യാസമെയുള്ളു. അപ്പച്ചന്‍ പ്ലാന്‍ ചെയ്യ്ത വഴികളിലൂടെ ആയിരുന്നില്ല എന്റെ യാത്ര. ഒരിക്കലും തടസ്സം പറയാതെ, ശുഭപ്രതീക്ഷയോടെ താങ്ങായി കൂടെ നിന്നു, അപ്പച്ചനായി പിന്നെ മുതിര്‍ന്ന കൂട്ടുകാരനായി. എന്നും ഞാന്‍ അങ്ങോട്ടു ആശ്രയിച്ചിട്ടേയുള്ളൂ. ഇനിയും ഏറെക്കാലം എനിക്കു കൂടെ വേണം.' ലാല്‍ ജോസ് കുറിച്ചു.

 

Viral News

English summary
LAL JOSE BIRTHDAY WISHES TO DAUGHTER
topbanner

More News from this section

Subscribe by Email