Friday October 22nd, 2021 - 8:21:am

റോക്കി ഭായ് വീണ്ടുമെത്തുന്നു : ‘കെജിഎഫ് 2’ ഒക്ടോബര്‍ 23ന് തീയറ്ററുകളിൽ എത്തും

princy
റോക്കി ഭായ് വീണ്ടുമെത്തുന്നു  :  ‘കെജിഎഫ് 2’ ഒക്ടോബര്‍ 23ന് തീയറ്ററുകളിൽ  എത്തും

കാത്തിരിപ്പിന്‌ വിരാമമിട്ട് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന യഷ് ചിത്രം ‘കെജിഎഫ് 2’വിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റര്‍ യഷ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ് കിരഗണ്ടൂരാണ് നിര്‍മ്മിക്കുന്നത്.മലയാളമടക്കം ആറ് ഭാഷകളിലായിരിക്കും കെജിഎഫ് 2 പുറത്തിറങ്ങുന്നതെന്നാണ് വിവരം.2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ കെ ജി എഫ് ചാപ്റ്റര്‍ 1 വൻ വിജയമായിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: movie, KGF 2, release,
English summary
'KGF 2' will release on October 23
topbanner

More News from this section

Subscribe by Email