Wednesday October 16th, 2019 - 6:11:pm
topbanner

മമ്മൂട്ടിക്ക് പിന്നാലെ ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഒഴിവാക്കി സൂര്യയുടെ കാപ്പാനും

JB
 മമ്മൂട്ടിക്ക് പിന്നാലെ ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഒഴിവാക്കി സൂര്യയുടെ കാപ്പാനും

തിരുവനന്തപുരം: സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. ചിത്രത്തിന് വേറിട്ട വരവേല്‍പ്പ് നല്‍കാന്‍ തയ്യാറെടുക്കുകയാണ് കേരളത്തിലെ സൂര്യ ആരാധകര്‍. റിലീസിന് മുന്നോടിയായി ഫ്‌ലെക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഒഴിവാക്കാനാണ് ആരാധകരുടെ തീരുമാനം. ഇതിനായി ചെലവഴിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ മുളകുപാടം ഫിലിംസ് ഉടമ ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പാന്‍. ചിത്രത്തില്‍ സൂര്യയ്ക്ക് പുറമെ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ചന്ദ്രകാന്ത് വര്‍മ്മയെന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ആക്ഷന് പ്രാമുഖ്യം നല്‍കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു കോടിയിലേറെ ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സൂര്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

 

Read more topics: KAPPAN, FILM AVOID FLEX BORD,
English summary
KAPPAN FILM AVOID FLEX BORD
topbanner

More News from this section

Subscribe by Email