Tuesday February 18th, 2020 - 3:45:pm
topbanner

തെലുങ്കില്‍ ജയറാമിന്റെ നായികയായി തബു; സമൂഹമാധ്യമങ്ങളില്‍ വൈറലായി പുതിയ ചിത്രം

JB
തെലുങ്കില്‍ ജയറാമിന്റെ നായികയായി തബു; സമൂഹമാധ്യമങ്ങളില്‍ വൈറലായി പുതിയ ചിത്രം

സ്യൂട്ട് ധരിച്ച് നടി തബുവിനൊപ്പം നടന്നുനീങ്ങുന്ന ജയറാമിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അല്ലു അര്‍ജുന്‍ നായകനാകുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ജയറാം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നതും. കോട്ടും സ്യൂട്ടുമണിഞ്ഞ് ജയറാമും സാരിയുടുത്ത് തബുവും ഒന്നിച്ചു നടന്നുവരുന്നതിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം. ഇരുവരും ജോഡിയായാണ് ചിത്രത്തില്‍ എത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അല്ലു അര്‍ജുന്റെ അച്ഛന്‍ വേഷത്തിലെത്തുന്ന ജയറാം ഇതിനായി ശരീരഭാരം കുറച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. 60 ദിവസം കൊണ്ട് 13 കിലോയോളം ഭാരമാണ് താരം കുറച്ചത്. കര്‍ശനമായ ഡയറ്റും ചിട്ടയായ വ്യായാമവും കൊണ്ടാണ് താരം മെലിഞ്ഞത്. ചിത്രം കണ്ട ആരാധകര്‍ കാളിദാസന്റെ ഫെയ്‌സ് ആപ്പ് ആണോ എന്ന് വരെ സംശയം പ്രകടിപ്പിച്ചിരുന്നു. അടുത്തവര്‍ഷമാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

Read more topics: JAYARAM, THABU, NEW PIC VIRAL,
English summary
JAYARAM THABU NEW PIC VIRAL
topbanner

More News from this section

Subscribe by Email