Thursday June 4th, 2020 - 3:45:pm

ഇന്ത്യൻ മ്യുസിക് ഇൻഡസ്ട്രിക്ക് വലിയ പ്രഹരം നൽകി കൊണ്ട് കൊറോണ വൈറസ്; ചെറിയ ലേബലുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ

NewsDesk
ഇന്ത്യൻ മ്യുസിക് ഇൻഡസ്ട്രിക്ക് വലിയ പ്രഹരം നൽകി കൊണ്ട് കൊറോണ വൈറസ്; ചെറിയ ലേബലുകളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ

മുംബൈ: ഇന്ത്യൻ മ്യുസിക് ഇൻഡസ്ട്രിയുടെ (IMI) അംഗങ്ങളുടെ നിലനിൽപ്പ് സിനിമ റിലീസ്‌, ഇവന്റുകൾ, കൺസെർട്ടുകൾ എന്നിവയിൽ നിന്നും കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചാണ്. എന്നാൽ നിലവിൽ സിനിമകളുടെ പ്രദർശനം നിർത്തലാക്കിയതിന്റെ ഭാഗമായി ഉണ്ടായ വരുമാനക്കുറവും മ്യൂസിക് ഇവെന്റ്സ്, എഫ് ആൻഡ് ബി ഔട്ട്ലെറ്റുകൾ എന്നിവ നിർത്തലാക്കിയത്‌ മൂലം പൊതുപരിപാടികൾ നിന്നും കിട്ടുന്ന വരുമാനവും ലഭിക്കാതെ വലയുകയാണ് മ്യുസിക്ക് ഇൻഡസ്ട്രി അംഗങ്ങൾ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

IMI അംഗങ്ങൾ സിനിമ നിർമാതാക്കളുടെ ആവശ്യം പ്രകാരം ഗാനങ്ങളുടെ അക്ക്വിസിഷന്റെ സമയത്ത് ഒരു നിശ്ചിത തുക മിനിമം ഗ്യാരണ്ടിയായി (MGs) മുന്‍കൂറായി നൽകുന്ന ബിസിനസ് മോഡലാണ് സ്വീകരിച്ചിരുന്നത്. മ്യൂസിക് ഇൻഡസ്ട്രിയുടെ പണം സിനിമകളുടെ റിലീസിന് അനുസൃതമായി ബന്ധപ്പെട്ടതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ റിലീസ് നീട്ടിപോകാൻ സാധ്യതയുള്ളതിനാൽ ഇവയുടെ തിരിച്ചുവരവ് അനിശ്‌ചിതത്വത്തിലായി. ഏകദേശം 80 ശതമാനം വരുമാനവും സംഗീത മേഖലക്ക് ലഭിക്കുന്നത് റെക്കോർഡഡ് മ്യൂസിക് ഇന്ടസ്ട്രിയിൽ നിന്നുമാണ്.

സിനിമ നിർമാണം, തത്സമയ ഇവെന്റുകൾ, എഫ് & ബി മേഖലകൾ എന്നിവ നിർത്തുന്നത് കൊണ്ട് ഒട്ടനവധി കലാകാരന്മാർ, ടെക്നീഷ്യൻസ്, സെഷൻ മ്യുസിഷൻസ് എന്നിവർക്ക് തൊഴിലില്ലാതായി എന്നുള്ളതാണ് വേറൊരു ദൗർഭാഗ്യകരമായ അവസ്ഥ.

വിവേക് മെഹ്‌റ, IMIയുടെ ചെയർമാൻ പറയുന്നു, "അടുത്ത കുറച്ചു നാളത്തേക്ക് അസ്ഥിരമായ സാമ്പത്തിക അവസ്ഥയാണ് നമ്മൾ മുന്നിൽ കാണുന്നത്. ആളുകളുടെ ശ്രദ്ധ ഇപ്പോൾ വൈറസിനെ കുറിച്ചാണ്. അത് കൊണ്ട് തന്നെ സോഫ്റ്റ് ഇന്ടസ്ട്രികളായ ഞങ്ങളെ പോലെയുള്ളവർക്കാണ് അതിന്റെ പ്രഹരം ആദ്യം ഏൽക്കുന്നത്. റെക്കോർഡിങ്ങുകൾ നിർത്തുകയോ മാറ്റി വയ്ക്കുകയോ ചെയ്യുന്ന അവസ്ഥ എന്നാൽ ദിവസവേതനം ആശ്രയിച്ചു കഴിയുന്ന മ്യൂസിഷ്യൻസിനും അവരുടെ കുടുംബങ്ങൾക്കും ഇത് ബുദ്ധിമുട്ടിന്റെ കാലമാവും. റെക്കോർഡ് ലേബലുകൾക്ക് അവരുടെ മുതല്‍മുടക്ക് - മിനിമം ഗ്യാരണ്ടിയായി സിനിമ നിർമാതാക്കൾക്കും സ്വതന്ത്ര ആർട്ടിസ്റ്റുകൾക്കു വേണ്ടി മുടക്കിയ പണവും - തിരിച്ചു കിട്ടാതെ വരും."

TM ടാലെന്റ്റ് മാനേജ്‍മെന്റിന്റെ ടാർസമെ മിത്തൽ പറഞ്ഞു, "കോൺസെർട്ടുകൾ റദ്ധാക്കിയത് മൂലം ഏറ്റവും കൂടുതൽ നഷ്ടം വന്നിരിക്കുന്നത് ഇവെന്റ്സ് മേഖലക്കാണ്. കോൺസെർട്ടുകളെ ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന മിക്ക ആർട്ടിസ്റ്റുകൾക്കും ജീവനക്കാർക്കും - പ്രധാനമായി അത്ര ഉന്നത പദവിയിലൊന്നും എത്താത്തവർ, പുതിയതായി ഈ മേഖലയിൽ വന്നവർ - ഇത് അതി രൂക്ഷമായി ബാധിച്ചിരിക്കുന്നു."

"സംഗീത മേഖലയുടെ വലിയൊരു ഉപജീവനമാര്‍ഗ്ഗമാണ് പബ്ലിക് പെർഫോമൻസ് വരുമാനം. ഇവെന്റ്‌സുകൾ റദ്ധാക്കിയത് മൂലം ഈ വരുമാനം കൊണ്ട് നില നിന്നിരുന്ന ചെറിയ ലേബലുകൾക്ക് വലിയ പ്രഹരം ഏറ്റിരിക്കുകയാണ്." എന്ന് പിപിഎൽ (PPL) ഇന്ത്യയുടെ CEO രജത് കക്കർ പറഞ്ഞു.

IMIയുടെ സിഇഒയും പ്രെസിഡന്റുമായ ബ്ലൈസ് ഫെർണാണ്ടസ് പറയുന്നു, "ആകെയുള്ള പ്രതീക്ഷ COAI OTT സർവീസ് ഫീഡുകളുടെ നിലവാരം കുറക്കുവാൻ ആവശ്യപ്പെട്ടു എന്നുള്ളതാണ്. അതിനർത്ഥം ആളുകൾക്ക് വീടുകളിൽ നിന്ന് തന്നെ ജോലി ചെയ്യുന്നത് കൊണ്ട് OTT സർവീസുകളെല്ലാം നന്നായി നടക്കുന്നു. ഇത് കോപ്പിറൈറ് ഉടമകൾക്ക് വരുമാനമായി മാറും. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു ദിവസക്കൂലി ആശ്രയിക്കുന്ന മ്യുസിക് ബാൻഡുകളുടെ കാര്യവും കഷ്ടത്തിലാണ്."

English summary
Indian Music Industry, Heavily Dependent On Cash Flows
topbanner

More News from this section

Subscribe by Email