Monday September 16th, 2019 - 12:07:pm
topbanner
Breaking News
jeevanam

രജിഷയുടെ 'ഫൈനൽസ്' ടീസർ പുറത്തിറങ്ങി

JB
 രജിഷയുടെ 'ഫൈനൽസ്' ടീസർ പുറത്തിറങ്ങി

 

രജിഷ വിജയന്റെ ഓണചിത്രം ഫൈനല്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയാണ് ഈ കഥാപാത്രം. ഗോദക്ക് ശേഷം മലയാള സിനിമയില്‍ സ്ത്രീ കഥാപാത്ര കേന്ദ്രീകൃതമായ മറ്റൊരു സ്‌പോര്‍ട്‌സ് ചിത്രമാകും ഇത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു. സംവിധാനം പി.ആര്‍. അരുണ്‍. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. സംഗീതം കൈലാസ് മേനോന്‍.

 നിരഞ്ജ് മണിയന്‍പിള്ള, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, സോന നായര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.ഏപ്രില്‍ 24ന് ഷൂട്ടിങ്ങിനിടെ രജിഷക്ക് വീണു പരിക്കേറ്റിരുന്നു. തുടര്‍ന്ന് മൂന്നു ദിവസത്തെ വിശ്രമം വേണ്ടി വന്നു. കട്ടപ്പന നിര്‍മല്‍ സിറ്റിയില്‍ സൈക്ലിംഗ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. പരിക്ക് സാരമല്ലാത്തതിനാല്‍ രജിഷക്ക് വീണ്ടും സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞു.

 

Read more topics: FINALS, FILM TEASER RELEASED,
English summary
FINALS FILM TEASER RELEASED
topbanner

More News from this section

Subscribe by Email