Monday October 21st, 2019 - 3:06:am
topbanner

വഴുതനയിൽ ലൈംഗികതയോ ? : വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അലക്സ്

princy
വഴുതനയിൽ ലൈംഗികതയോ ? :  വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അലക്സ്

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെടുകയാണ് 'വഴുതന' എന്ന ഹ്രസ്വ ചിത്രം . മികച്ച പ്രതികരണത്തിനൊപ്പം വിമർശനങ്ങളും വഴുതനയ്ക്ക് നേരെ ഉയരുനുണ്ട്. ഹ്രസ്വചിത്രത്തിൽ അമിതമായ ലൈംഗികച്ചുവയുള്ള ഭാവ പ്രകടനങ്ങൾ ഉൾപ്പെടുത്തിയെന്നതാണ് പ്രധാന വിമർശനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാൽ 'വഴുതന' യിലൂടെ ലൈംഗികത കൊണ്ടു വരാൻ ശ്രമിച്ചിട്ടില്ലെന്നാണ് സംവിധായകൻ അലക്സ് പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അലക്സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടീസറിൽ ലൈംഗിക ചുവയുള്ള രംഗങ്ങൾ ഉപയോഗിച്ചു എന്നു പറയുന്നതിനെ ഞാൻ എതിർക്കുന്നു. ഹ്രസ്വചിത്രത്തിൽ സെക്സിന് വേണ്ടി താൻ ഒന്നും ചെയ്തിട്ടില്ല. അത് വഴുതന മുഴുവൻ കണ്ടാൽ മനസ്സിലാകും . കാര്യങ്ങളെ നെഗറ്റൂവ് രീതിയിൽ ചിന്തിക്കാതെ, രചനയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ ചിന്തിച്ചാൽ അതിൽ പോസിറ്റീവ് കാണാൻ സാധിക്കും. പലരും രചനയുടെ മുഖഭാഗങ്ങൾ അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് പറയുന്നുണ്ട്. അതിനെ മുഴുവനായിട്ടല്ലെങ്കുലും കുറച്ചൊക്കെ അംഗീകരിക്കുന്നുണ്ട്. അതൊക്കെ നെഗറ്റീവ് അല്ലാതെ പോസിറ്റീവായി ചിന്തിക്കാനാണ് വിളിച്ചവരോടൊക്കെ പറഞ്ഞതെന്നും അലക്സ് പറയുന്നു.

രചന നാരായണൻ കുട്ടി, ജയകുമാർ എന്നിവരാണ് ഹ്രസ്വചിത്രത്തിൽ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേയ്ക്ക് ലൈംഗികാസക്തിയോടെ നോക്കുന്നവർക്കുള്ള മറുപടിയെന്നോണമാണ് വഴുതന ചർച്ചകളിൽ ഇടം നേടുന്നത്.

Read more topics: vazhuthana, short filim
English summary
Director Alex about vazhuthana short filim
topbanner

More News from this section

Subscribe by Email