Thursday August 6th, 2020 - 7:08:pm

നാദിര്‍ഷ ചിത്രത്തില്‍ നായകനായി ദിലീപ് : 'കേശു ഈ വീടിന്റെ നാഥൻ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

princy
നാദിര്‍ഷ ചിത്രത്തില്‍ നായകനായി ദിലീപ് :  'കേശു ഈ വീടിന്റെ നാഥൻ' സിനിമയുടെ  ചിത്രീകരണം ആരംഭിച്ചു

റിയാസ് കെ എം ആർ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി : സിനിമാ പ്രേമികൾ കാത്തിരുന്ന സിനിമ തുടങ്ങി. നാദിർഷയുടെ സംവിധാനത്തിൽ ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന സിനിമ 'കേശു ഈ വീടിന്റെ നാഥൻ' പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു. ഹ്യൂമറിന്റെ മേമ്പൊടിയിൽ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയിൽ വ്യത്യസ്തമായ മേക്ക് ഓവറിലാണ് ദിലീപ് എത്തുന്നത്.

ഉർവ്വശിയാണ് നായിക. നാദിർഷയും ദിലീപും ചേർന്നുള്ള നാദ് പ്രൊഡക്ഷൻസാണ് ഈ സിനിമ നിർമ്മിക്കുന്നത്. നേരത്തെ നിരവധി ഓഡിയോ കാസറ്റുകൾ മലയാളിക്ക് സമ്മാനിച്ച നാദ് പ്രൊഡക്ഷൻസ് ഇതോടെ സിനിമാ നിർമ്മാണ രംഗത്തേക്കും കടക്കുകയാണ്. കൊച്ചി, പഴനി, മധുര, രാമേശ്വരം, കാശി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. വിഷു റിലീസായി സിനിമ തീയറ്ററുകളിലെത്തും.

Dileep hero at Nadersha filmനാദിർഷ, ഹരിനാരായണൻ, ജ്യോതിഷ് എന്നിവരുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് നാദിർഷ തന്നെയാണ്. സജീവ് പാഴൂർ ആണ് തിരക്കഥ. പൂജാ ചടങ്ങിൽ ദിലീപ് അടക്കമുള്ളവർ തിരി തെളിച്ചു. നാദിർഷയുടെ ഉമ്മ സുഹറയാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. സലിം കുമാർ ആണ് ഫസ്റ്റ് ക്ലാപ്പടിച്ചത്.

Dileep hero at Nadersha film'കേശു ഈ വീടിന്‍റെ നാഥനിൽ' ദിലീപിനൊപ്പം സിദ്ദീഖ്, അനുശ്രീ, സ്വാസിക, സലിംകുമാർ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സാദിഖ്, ഗണപതി, കോട്ടയം നസീർ, ബിനു അടിമാലി, ശ്രീജിത്ത് രവി, ഏലൂർ ജോർജ്, പ്രജോദ് കലാഭവൻ, അരുൺ പുനലൂർ, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജുൻ, ഹുസൈൻ ഏലൂർ, വൈഷ്ണവി, സ്വാസിക, മഞ്ജു മറിമായം, സീമ ജി നായർ, വത്സലാമേനോൻ തുടങ്ങിയവരാണ് സഹതാരങ്ങൾ.

Dileep hero at Nadersha filmഛായാഗ്രഹണം അനിൽ നായരും പശ്ചാത്തല സംഗീതം ബിജിപാലും നിർവ്വഹിക്കുന്നു. എഡിറ്റിംഗ് - സാജൻ, വസ്ത്രാലങ്കാരം - സഖി, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, ചീഫ് അസ്സോസിയേറ്റ് - ഹരീഷ്, പ്രൊജക്ട് ഹെഡ്- റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ - രഞ്ജിത്ത് കരുണാകരൻ, ചമയം - റോഷൻ ആൻഡ് ശങ്കർ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

Read more topics: movie, actor, Dileep, Nadersha,
English summary
Dileep hero at Nadersha film
topbanner

More News from this section

Subscribe by Email