Sunday February 23rd, 2020 - 2:35:pm
topbanner

വിവാഹവും ഹണിമൂണും കഴിഞ്ഞു ലച്ചു എവിടെ ? : ഉപ്പും മുളകില്‍ നിന്നും ലെച്ചു പിന്മാറിയോ ? : അമ്പരന്ന് പ്രേക്ഷകർ

princy
വിവാഹവും ഹണിമൂണും കഴിഞ്ഞു ലച്ചു എവിടെ ?  :  ഉപ്പും മുളകില്‍ നിന്നും ലെച്ചു പിന്മാറിയോ ?  :   അമ്പരന്ന് പ്രേക്ഷകർ

ഉപ്പും മുളകും പരമ്പരയിലെ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി റുസ്തഗി ആണ് ലച്ചുവായി എത്തിയത്. ഈയിടെയാണ് മലയാളക്കര ആവേശമാക്കിയ ലെച്ചുവിന്റെ വിവാഹം ഷൂട്ട് ചെയ്തത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

lechu

വിവാഹവുമായി ബന്ധപെട്ട് യുവനടന്‍ ഷെയ്ന്‍ നിഗം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ട സമയത്താണ് നായികാ നായകന്‍ ഫെയിം ഡെയിന്‍ ഡേവിസ് പരമ്പരയില്‍ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും.

lechu

പിന്നീട് വിവാഹത്തിന്റെ എപ്പിസോഡുകള്‍ ആഘോഷമാക്കിയെങ്കിലും ലച്ചുവിന്റെ പിന്മാറ്റത്തെക്കുറിച്ച് അന്നേ ചര്‍ച്ചകള്‍ വന്നു തുടങ്ങിയിരുന്നു.ആര്‍ഭാടപൂര്‍വ്വമായ വിവാഹം, ഹണിമൂണിനായി ദമ്പതികളുടെ ഡല്‍ഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങള്‍ക്കാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.

lechu

സാധാരണ ഒരു സീരിയലില്‍ നിന്നും താരങ്ങള്‍ പിന്മാറുമ്പോള്‍ ഉണ്ടാകുന്ന പതിവ് ശൈലി തന്നെയാണല്ലോ ഇവിടെയുമെന്നാണ് പ്രേക്ഷകരുടെ സംശയം. ഇതിനിടയിൽ താരം ഉപ്പും മുളകിൽ നിന്നും പിന്മാറുന്നവെന്നതരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. എന്നാൽ ഈ വാർത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Read more topics: movie, uppum mulakum, serial,
English summary
Did Lechu withdraw from uppum mulakum serial
topbanner

More News from this section

Subscribe by Email