Sunday August 18th, 2019 - 10:56:pm
topbanner
topbanner

സംഗീത ലോകത്തിന് വേറിട്ട അനുഭവവുമായി ദീപു ചടയമംഗലത്തിന്റെ 'കൂട്ടുകാരീ നിനക്കായി'

princy
സംഗീത ലോകത്തിന് വേറിട്ട അനുഭവവുമായി  ദീപു ചടയമംഗലത്തിന്റെ 'കൂട്ടുകാരീ നിനക്കായി'

കൊല്ലം:രാമായണ കഥകൾ ഉറങ്ങുന്ന കൊല്ലം ജില്ലയിലെ ചടയമംഗലം ഉമ്മനാട് സ്വദേശി ആർ.എസ്‌ ദീപു ചടയമംഗലം കവിത എഴുതിത്തുടങ്ങിയിട്ട് ഇന്നേക്ക് മുപ്പത് വർഷങ്ങൾ പിന്നിടുന്നു. വിദ്യാരംഗം മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഉയപ്പനാണ് ആദ്യ കവിത . ആറു വയസ്സ് മുതൽ എഴുത്തിൽ താല്പര്യം കാണിച്ചിരുന്ന ദീപു കവിതകൾ, ഒരു കഥാസമാഹാരം, അൻപതിനടുത്ത് ആൽബം ഗാനങ്ങൾ, ഒരു നോവൽ, തുടങ്ങി നിരവധി കാവ്യ സൃഷ്ടികൾ ഇതിനോടകം രചിച്ചു കഴിഞ്ഞു.

കലാ കൗമുദി അടക്കമുള്ള പ്രധാന പ്രസിദ്ധീകരണങ്ങളിൽ ദീപു വിന്റെ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചെറുതും വലുതുമായനിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ രചനകൾക്ക് ലഭിച്ചിട്ടുണ്ട്.ദീപു വിന്റെ "ആദിത്യന്റെ വിഹ്വലതകൾ " എന്ന കൃതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ റീസേർച്ച് ലൈബ്രറിയിൽ റഫറൻസ് ഗ്രന്ഥമായി സൂക്ഷിച്ചിട്ടുണ്ട്. ദീപു ചടയമംഗലം രചിച്ചു ശ്രീ സബീഷ് ബാല ഈണം പകർന്നു, രാജേഷ് തനയ് ആലപിച്ച ഉമ്പായി ക്ക് ശ്രദ്ധാഞ്ജലിയായി സമർപ്പിക്കുന്ന "അമ്മ മേഘം എന്ന " ഗസൽ ആൽബം അടുത്തിടെ ഉമ്പായി യുടെ കുടുംബാങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ എറണാകുളത്തു രാമ വർമ്മ ക്ലബ്ബിൽ ദേവരാജൻ ഫൗണ്ടർ സംഘടിപ്പിച്ച 'ഉമ്പായി സ്മൃതി ' "എന്ന പരിപാടിയിൽ ഹൈബി ഈഡൻ എംപി ,ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഉമ്പായിയുടെ അനന്തിരവനുമായ സാദിഖ് നു നൽകി പ്രകാശനം നിർവഹിച്ചിരുന്നു.

അതിന്റെ ആദ്യ പ്രതി കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.ആകാശ വാണി, റേഡിയോ ഏഷ്യ -യു എ ഇ, ബെൻസീഗർ റേഡിയോ എന്നീ റേഡിയോ നിലയങ്ങൾ ദീപു ചടയമംഗലം ന്റെ കവിതകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്.നിരവധി തവണ വിവിധ അന്താരാഷ്ട്ര സാഹിത്യോത്സവങ്ങളിൽ ഇദ്ദേഹത്തിന്റെ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്.ശ്രീ യേശുദാസ് നായി ഒരു ഗാനം രചിക്കുക എന്ന സ്വപ്നം മനസ്സിൽ പേറി നടക്കുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ രചനയാണ് കൂട്ടുകാരീ നിനക്കായി "എന്ന ഓഡിയോ കവിതാ സമാഹാരം.ആൽബത്തിന്റെ സംഗീതവും ആലാപനവും നിർവ്വഹിച്ചത് ശ്രീ വിനോദ് കൃഷ്ണൻ നീലാംബരിയാണ്. സംഗീത ലോകത്തിന് വേറിട്ട അനുഭവമാവുകയാണ് ദീപു ചടയമംഗലത്തിന്റെ രചനകൾ.

English summary
Deepu Chadaayamangalam's new music album
topbanner

More News from this section

Subscribe by Email