Tuesday September 17th, 2019 - 4:33:am
topbanner
Breaking News
jeevanam

വീണ്ടും പട്ടാള ചിത്രവുമായി മേജര്‍ രവി; നായകനായി ദിലീപ്

JB
വീണ്ടും പട്ടാള ചിത്രവുമായി മേജര്‍ രവി; നായകനായി ദിലീപ്

ബെന്നി പി നായരമ്പലം തിരകഥയൊരുക്കുന്ന മേജര്‍ രവി ചിത്രത്തില്‍ ദിലീപ് നായകനായെത്തുന്നു. സൈനികന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനാണ് ദിലീപിന്റെ കഥാപാത്രം. ഇയാളുടെ പ്രണയജീവിതം പ്രമേയമാക്കുന്ന ചിത്രം ഒരു കോമഡി ലൗസ്റ്റോറിയായാണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിങ് കശ്മീരില്‍ നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെങ്കിലും നിലവിലെ സംഘര്‍ഷാവസ്ഥ തുടരുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ ചിത്രീകരണം നടത്തുമെന്നും ടീം അറിയിച്ചു.

അനിയന്‍ അനൂപിന്റെ കന്നി സംവിധാന ചിത്രത്തിന്റെ തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍. ഇതിന് ശേഷമാകും മേജര്‍ രവി ചിത്രത്തിന്റെ ഷെഡ്യൂളുകള്‍ ക്രമീകരിക്കുക. 2017ല്‍ മോഹന്‍ലാലിനെ നായകനാക്കിയ 1971: ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് മേജര്‍ രവി സംവിധാനം ചെയ്ത അവസാന ചിത്രം.

 

Read more topics: DILEEP, HERO IN MAJOR RAVI, FILM,
English summary
DILEEP HERO IN MAJOR RAVI FILM
topbanner

More News from this section

Subscribe by Email