Wednesday November 20th, 2019 - 11:41:am
topbanner

ബിനീഷ്, ഞാന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ നിങ്ങളുണ്ടാകും', ബിനീഷിനെ പിന്തുണച്ച് സന്ദീപ് സേനന്‍

Raji Mejo
 ബിനീഷ്, ഞാന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ നിങ്ങളുണ്ടാകും', ബിനീഷിനെ പിന്തുണച്ച് സന്ദീപ് സേനന്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി:യുവനടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച അനില്‍ രാധാകൃഷ്ണമേനോനെതിരെ ചലച്ചിത്ര ലോകത്തും പ്രതിഷേധം ഉയരുന്നുണ്ട്. അടുത്തതായി നിര്‍മ്മിക്കുന്ന സിനിമയില്‍ ബിനീഷ് ബാസ്റ്റിന്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ സന്ദീപ് സേനന്‍

ഉര്‍വശി തിയറ്റേഴ്സ് എന്ന നിര്‍മ്മാണ വിതരണ കമ്പനിയുടെ സാരഥികളിലൊരാളാണ് സന്ദീപ് സേനന്‍. ബിനീഷിനെ വേദിയിലേക്ക് കയറ്റാതിരുന്നു കോളേജ് പ്രിന്‍സിപ്പലിനെയും സന്ദീപ് വിമര്‍ശിക്കുന്നുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ, മേരാ നാം ഷാജി,ഡാകിനി എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് സന്ദീപ് സേനന്‍.

സന്ദീപ് സേനന്റെ കുറിപ്പ്

ഈ ഇരുപ്പില്‍ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയര്‍പ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിന്‍ എന്ന പച്ച മനുഷ്യന്‍ . അനില്‍ രാധാകൃഷ്ണ മേനോന്‍ന്റെ നില്പില്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവില്‍ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയില്‍ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കന്‍. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിന്‍സിപ്പല്‍ , നിങ്ങള്‍ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളില്‍ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരില്‍ മനുഷ്യനേതെന്നു തിരിച്ചറിയാം.

English summary
Bineesh, you will be in the next film I am making, ”Sandeep Senan backed Bineesh
topbanner

More News from this section

Subscribe by Email