Friday February 21st, 2020 - 5:57:pm
topbanner

'ഒന്നല്ല ഇത് ഒരുപാട് ഏട്ടന്മാരുടെ കഥ' : അമേരിക്കയിലും ബിഗ് ബ്രദർ സിനിമ സൂപ്പർ ഹിറ്റ്

princy
'ഒന്നല്ല ഇത് ഒരുപാട് ഏട്ടന്മാരുടെ കഥ'  :  അമേരിക്കയിലും ബിഗ് ബ്രദർ സിനിമ സൂപ്പർ ഹിറ്റ്

സുനിൽ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമേരിക്കയിൽ റിലീസ് ചെയ്ത ന്യൂ യോർക്കിലെ നിറഞ്ഞ തീയേറ്ററിൽ ഓരോ പ്രേക്ഷകരും സച്ചിയെ നെഞ്ചോട് ചേർത്തു സ്വീകരിച്ചു കൊണ്ട് മികച്ച അഭിപ്രായവുമായി സിനിമ കണ്ടിറങ്ങി.മൈഡസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോക്ടർ ദീപു സുധാകരനാണ് അമേരിക്കയിലെങ്ങും ഈ സിനിമ വിതരണത്തിനെടുത്തിരിക്കുന്നത്.ഈ വല്യേട്ടനെ കേരളക്കര നെഞ്ചോടു ചേർത്തു പിടിച്ചത് പോലെ അമേരിക്കയിലെ പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു കൊണ്ട് ബിഗ് ബ്രദർ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങി. ന്യൂ യോർക്കിലായിരുന്നു കന്നി പ്രദർശനം.

ഏറെ ചിന്തിപ്പിക്കാനും ഇടയ്ക്കിടയ്ക്ക് ചിരിപ്പിക്കാനും എന്നാൽ അതോടൊപ്പം തന്നെ ഹൃദയം പിടിച്ചു നിർത്തുന്ന ആക്ഷൻ രംഗങ്ങളാലും ഈ സിനിമ 2020 ഇറങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും മുൻപിൽ തന്നെ ഉണ്ടാകും.മോഹൻലാൽ എന്ന മഹാ നടന്റെ സാദ്ധ്യതകൾ ഏറ്റവും ഉപയോഗിച്ച് നിരവധി ചിത്രങ്ങൾ തയ്യാറാക്കിയിട്ടുള്ള സിദ്ദിഖ് എന്ന ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ സംവിധായകൻ തന്റെ സിനിമ ജീവിതത്തിലെ വളരെ വെത്യസ്ഥമായ ഒരു പ്രമേയത്തിലൂടെ തന്റെ സംവിധാന ശൈലി ലോകത്തിനു കാണിച്ചു കൊടുക്കുന്നു ഈ സിനിമയിലൂടെ.

ഈ നിനിമയുടെ ഏറ്റവും വലിയ പ്രേത്യേകത തീയേറ്ററിലേക്ക് കുടുംബ സദസ്സുകളുടെ കൂട്ടായുള്ള വരവാണ്.അമേരിക്കയിലെ നിരവധി തീയേറ്ററുകളിൽ ഈ സിനിമ പ്രദർശനത്തിന് ഇന്ന് മുതൽ തയ്യാറാണ്. 

Read more topics: movie, Big Brother, mohanlal,
English summary
Big Brother movie super hit in America
topbanner

More News from this section

Subscribe by Email