Wednesday July 17th, 2019 - 10:12:am
topbanner
topbanner

സുനിയായി ബിജു മേനോന്‍; 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

JB
സുനിയായി ബിജു മേനോന്‍;  'സത്യം പറഞ്ഞാ വിശ്വസിക്കുവോ'യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

 

'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ സംവിധായകന്‍ ജി പ്രജിത്തിന്റെ രണ്ടാമത്തെ ചിത്രം 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. നായകനായ ബിജു മേനോന്റെ കഥാപാത്ര പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. സുനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. നടി സംവൃത സുനില്‍ ഒരു ഇടവേളക്ക് ശേഷം തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ ചിത്രത്തില്‍ തന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സജീവ് പാഴൂര്‍ ആണ് ഈ ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. ഷഹനാദ് ജലാല്‍ ആണ് ഛായാഗ്രാഹകന്‍. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

ഗ്രീന്‍ ടി വി എന്റര്‍ടെയ്ന്‍മെന്റ്‌സ് ഉര്‍വശി തിയേറ്റേഴ്‌സുമായി സഹകരിച്ച് ഒരുക്കുന്ന ചിത്രത്തില്‍ അലെന്‍സിയര്‍ , സൈജു കുറുപ്പ് . സുധി കോപ്പ , സുധീഷ് , ശ്രീകാന്ത് മുരളി , വെട്ടുക്കിളി പ്രകാശ് ,വിജയകുമാര്‍ , ദിനേശ് പ്രഭാകര്‍ ,മുസ്തഫ , ബീറ്റോ,ശ്രീലക്ഷ്മി, ശ്രുതി ജയന്‍ എന്നിവരാണ് മറ്റ് താരങ്ങളായുള്ളത്.

 

Read more topics: BJU MENON, FILM CHARACTER,
English summary
BJU MENON FILM CHARACTER
topbanner

More News from this section

Subscribe by Email