പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ളയാളാണ് താനെന്നും രണ്ടും മനസ്സില്‍ സൂക്ഷിക്കുന്ന ഓര്‍മകളാണെന്നും നടി ഭാവന.ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. പ്രായം കൂടും തോറും പ്രണയത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുമെന്നും 20 വയസ്സിലെ പ്രണയമല്ല 30 വയസ്സില്‍ തോന്നു്ന്നതെന്നും ഭാവന പറഞ്ഞു.തനിക്ക് സ്കൂൾ കാലഘട്ടത്തിൽ പ്രണയമൊന്നും ഇല്ലായിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഒരു കോൺവെന്റ് സ്കൂളിലാണ് പഠിച്ചത് അതു കൊണ്ട് സ്കൂൾ കാലഘട്ടത്തിൽ തനിക്ക് പ്രണയിക്കാനുള്ള അവസരം ഇല്ലായിരുന്നുവെന്നും താരം പറയുന്നു. പതിനഞ്ചാം വയസിലാണ് സിനിമയിൽ എത്തിയത് അതു കൊണ്ടുതന്നെ കോളേജിൽ പോയപ്പോൾ പ്രണയിക്കാൻ സാധിച്ചില്ലെന്നും താരം പറയുന്നു. വർഷങ്ങൾക്കുശേഷം പ്രണയത്തെ കുറിച്ച് സംസാരിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. തനിക്ക് പ്രണയത്തിൽ മോശമായ അനുഭവം കിട്ടിയിട്ടില്ലെന്നും താരം പറയുന്നു.