വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയില്‍ സജീവമായിരിക്കുകയാണ് നടി ഭാവന. മലയാളത്തിലേക്ക് തിരിച്ച് വരുമോ എന്ന് ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ അതുണ്ടാവു എന്നാണ് നടി പറയുന്നത്. അതേസമയം വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന നടികൾ തിരികെ എത്തുന്നത് തടിച്ചാണ്.
എന്നാൽ ഭാവനയാകട്ടെ ഈ സങ്കൽപ്പങ്ങളെയൊക്കെ മാറ്റി മറിച്ച് പഴയതിലും സുന്ദരിയായാണ് എത്തിയിരിക്കുന്നത്. തമിഴിലെ ഹിറ്റ് മൂവി 96 ന്റെ കന്നഡ റീമേക്കായി ഒരുക്കിയ 99 ആണ് ഭാവന നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.വിവാഹം കഴിഞ്ഞതിന് ശേഷം ഭാവന വീണ്ടും സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകള്‍. അതിനൊപ്പമാണ് നീല സാരി ഉടുത്ത് അതീവ സുന്ദരിയായി നില്ക്കുന്ന നടിയുടെ ചിത്രങ്ങളെത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇത് മാത്രമല്ല വേറൊരു ഗെറ്റപ്പില്‍ സ്റ്റേജില്‍ നില്ക്കുന്ന ഭാവനയുടെ വീഡിയോയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പുറത്ത് വിട്ടിരുന്നു. ഭാവനയും ഈ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഭാവനയുടെ പേരിലുള്ള ഫാന്‍സ് ക്ലബ്ബുകാര് ഇതെല്ലാം ഏറ്റെടുത്തിരിക്കുകയാണ്.വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2018 ജനുവരി 22 നായിരുന്നു ഭാവനയും കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായി വിവാഹം കഴിച്ചത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലേക്ക് പോവുകയായിരുന്നു ഭാവന. വിവാഹശേഷം അഭിനയ ജീവിതത്തില്‍ യാതൊരു മാറ്റവും ഇല്ലാതെ പുതിയ സിനിമകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഭാവന.