Wednesday October 27th, 2021 - 3:03:am

ശരത്കുമാറിന്റെ മകളായിട്ടും പലരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ട് : അതിന് തെളിവുമുണ്ട് വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി

princy
ശരത്കുമാറിന്റെ  മകളായിട്ടും പലരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്  :  അതിന് തെളിവുമുണ്ട് വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി

മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് വരലക്ഷ്മി. തമിഴ് നടൻ ശരത്കുമാറിന്റെ മകൾ കൂടിയാണ് വരലക്ഷ്മി. ഇപ്പോഴിതാ നടി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഏറെ ചർച്ചയാവുകയാണ്. ശരത്കുമാറിന്‍റെ മകളായിട്ടും തന്നോട് പലരും മോശമായി പെരുമാറിയിട്ടുണ്ടെന്നും . പലതിനും തെളിവായി തന്‍റെ കൈയിൽ ഫോൺ റെക്കോഡുകൾ ഉണ്ടെന്നും നടി വെളിപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Actress Varalakshmi

ഒപ്പം അച്ഛന്‍റെ രണ്ടാം ഭാര്യയെ ആന്‍റിയെന്നു വിളിക്കുന്നതിന് വിമർശിച്ചവർക്കും വരലക്ഷ്മി മറുപടി നൽകി എന്‍റെ അമ്മ രാധിക ശരത്കുമാറല്ല. അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്നും താരം പറയുന്നു. അച്ഛനും ആന്‍റിയും നല്ലരീതിയിലാണ് കുടുംബ ജീവിതം നയിക്കുന്നത്. രാധികയുടെ മകൾ റ‍യാന് ശരത്കുമാർ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറ‍യുന്നു.

Actress Varalakshmi

ഛായ ദേവിയാണ് ശരത്കുമാറിന്‍റെ ആദ്യ ഭാര്യ. ഈ ദമ്പതികൾക്ക് വരലക്ഷ്മി ശരത്കുമാർ, പൂജ ശരത്കുമാർ എന്നിങ്ങനെ രണ്ട് മക്കളാണ് . 2001ൽ ശരത്കുമാറുമായി രാധികയുടെ മൂന്നാം വിവാഹമാണ് നടന്നത്.വിവാഹിതയാകുമ്പോൾ രാധികയ്ക്ക് റയാൻ എന്നൊരു മകൻ ഉണ്ടായിരുന്നു. പിന്നീട് ഇവർക്ക് രാഹുൽ എന്നൊരു മകൻ കൂടി പിറന്നുവെന്നും വരലക്ഷ്മി പറയുന്നു. 

Read more topics: movie, actress, Varalakshmi,
English summary
Actress Varalakshmi says many have mistreated her
topbanner

More News from this section

Subscribe by Email