Friday October 22nd, 2021 - 9:30:am

വിവാഹിതനായ പുരുഷനെ ഒരു കാരണവശാലും പ്രണയിക്കരുത് : വെളിപ്പെടുത്തലുമായി നടി നീന ഗുപ്ത

princy
വിവാഹിതനായ പുരുഷനെ ഒരു കാരണവശാലും പ്രണയിക്കരുത് : വെളിപ്പെടുത്തലുമായി നടി നീന ഗുപ്ത

വിവാഹിതനായ പുരുഷനെ പ്രണയിച്ചാൽ ദുഃഖിക്കേണ്ടിവരുമെന്ന് നടി നീന ഗുപ്ത. അനുഭവത്തിന്റെ വെളിച്ചത്തിലാണ് താൻ ഇത് പറയുന്നതെന്നും നടി പറഞ്ഞു . ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് നീന ഉപദേശവുമായി എത്തിയത്. ‘ഭാര്യയെ ഇപ്പോള്‍ ഇഷ്ടമല്ലെന്നും ഭാര്യയുമായി താന്‍ അകല്‍ച്ചയിലാണെന്നും പുരുഷന്മാർ നിങ്ങളോടു പറയും. എങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കു പിരിഞ്ഞുകൂടാ എന്ന് നമ്മള്‍ തിരിച്ചു ചോദിക്കും. അപ്പോള്‍ അവര്‍ പറയും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Actress Nina Gupta

കുട്ടികള്‍ ഉളളതല്ലേ. എങ്ങനെ പിരിയും? നമുക്കാലോചിക്കാമെന്നും പറയും. അവധിക്കാലത്ത് രഹസ്യമായി തമ്മില്‍ കാണുന്നത് പതിവാകും. അപ്പോഴൊക്കെയും അദ്ദേഹം നുണകള്‍ പറഞ്ഞ് ബുദ്ധിമുട്ടുകയാവും.അപ്പോഴായിരിക്കും ഒരു രാത്രിയെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹം തോന്നുന്നത്. അങ്ങനെ ഒരു ഹോട്ടലില്‍ പോയി മുറിയെടുക്കും. രാത്രി മുഴുവന്‍ ചെലവഴിക്കും. പിന്നെയും രാത്രികള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിക്കണമെന്നു തോന്നും.

Actress Nina Gupta

ഒടുവില്‍ അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നും. ഭാര്യയെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കും. അപ്പോഴൊക്കെയും അദ്ദേഹം പറയും. കാത്തിരിക്കൂ. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.അതത്ര എളുപ്പമല്ല. ബാങ്ക് അക്കൗണ്ടുകളുണ്ട്, ലോണ്‍ എന്നിവയും നോക്കണം. അതോടെ നിങ്ങള്‍ക്ക് പേടിയാകും. എന്തു ചെയ്യണമെന്നറിയാതെയാകും. കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാതിരിക്കാന്‍ അദ്ദേഹവുമായി പിരിയാമെന്ന് നിങ്ങള്‍ തീരുമാനിക്കും. അദ്ദേഹത്തിന്റെ ചീത്തവിളികൂടി കേള്‍ക്കേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും?

Actress Nina Gupta says do not fall in love with a married man

ഇതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. അതില്‍ ചെന്നു പെടാതിരിക്കൂ. വിവാഹിതനായ പുരുഷനെ പ്രണയിക്കാതിരിക്കൂ. ഞാന്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്. ഞാന്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്.’ എന്നും നടി വീഡിയോയിലൂടെ പറയുന്നു. നിരവധിയാളുകൾ നടിക്ക് മറുപടിയുമായി എത്തുന്നുമുണ്ട്.

Read more topics: movie, actress, Nina Gupta,
English summary
Actress Nina Gupta says do not fall in love with a married man
topbanner

More News from this section

Subscribe by Email