Wednesday April 1st, 2020 - 1:38:pm
topbanner

'ഓരോ പിള്ളര് വന്നോളും, എട്ട് പത്ത് പാക്കുമായി, നമ്മളെ ബുദ്ധിമുട്ടിക്കാൻ' : എന്നും ജിമ്മിൽ പോകുന്നതെന്തിനെന്ന ചോദ്യത്തിന് റഹ്മാന്റെ കിടുക്കൻ മറുപടി

princy
'ഓരോ പിള്ളര് വന്നോളും, എട്ട് പത്ത് പാക്കുമായി, നമ്മളെ ബുദ്ധിമുട്ടിക്കാൻ'  :  എന്നും ജിമ്മിൽ പോകുന്നതെന്തിനെന്ന ചോദ്യത്തിന് റഹ്മാന്റെ കിടുക്കൻ മറുപടി

ഒരുകാലത്ത് മലയാള സിനിമയുടെ ചോക്ലേറ്റ് പയ്യനായിരുന്നു റഹ്മാൻ. ഇപ്പോഴും താരത്തിന്റെ സൗന്ദര്യത്തിന്‌ കുറവൊന്നും സംഭവിച്ചിട്ടില്ല. തൊണ്ണൂറുകളിലെ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന താരം പിന്നീട് സിനിമയിൽ വിട്ടുനിന്നെങ്കിലും ഇപ്പോഴിതാ കൈ നിറയെ ചിത്രങ്ങളുമായാണ് താരത്തിന്റെ മടങ്ങി വരവ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

rehman

മണിരത്നം ചിത്രമായ പൊന്നിയിൽ സെൽവൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് റഹ്മാൻ ഇപ്പോൾ അഭിനയിക്കുന്നത് തെന്നിന്ത്യയിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഐശ്വര്യറായ് യും പ്രധാന വേഷത്തിൽ എത്തുന്നു. എന്നാൽ ഇപ്പോൾ എന്നും ജിമ്മിൽ പോയി ശരീരം പുഷ്ടിപ്പെടുത്തുന്നതിന്റെ കാരണം ചോദിച്ചപ്പോൾ റഹ്മാന് പറയാനായുള്ളത് കൃസ്തി നിറഞ്ഞ ഉത്തരമാണ്.

rehman

'എന്തു ചെയ്യാനാ, ഓരോരോ പിള്ളര സിനിമ ഫീൽഡിലേയ്ക്ക് വന്നോളം , കെയ്യും പെരുപ്പിച്ച് എട്ടുപത്ത് പാക്കുകളുമായി. വെറുതെ നമ്മളെ ഇട്ട് ബുദ്ധിമുട്ടിക്കാനായി എന്ന അടികുറിപ്പോടെ താരം തന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ കൃസൃതി നിറഞ്ഞ ഈ പോസ്റ്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

rehman

Read more topics: movie, actor, Rahman,
English summary
Actor Rahman about his gym training
topbanner

More News from this section

Subscribe by Email