Monday September 16th, 2019 - 12:09:pm
topbanner
Breaking News
jeevanam

വിസ്മയിപ്പിച്ച് സൗബിന്‍; 'കുഞ്ഞനമ്പിളി' ഗാനം പുറത്ത്

JB
വിസ്മയിപ്പിച്ച് സൗബിന്‍; 'കുഞ്ഞനമ്പിളി' ഗാനം പുറത്ത്

 

ചുരുക്കം ചില സിനിമകള്‍ കൊണ്ടു തന്നെ മലയാള സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി മാറിയ സൗബിന്‍ സാഹിര്‍ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രമാണ് 'അമ്പിളി'. ഗപ്പി സംവിധാനം ചെയ്ത ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 'കുഞ്ഞനമ്പിളി...'എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് സജനി, ഇതഴിഗ, റിയ, കാവ്യ, ശ്രേയ, തേജസ്വിനി എന്നീ കുട്ടികള്‍ ചേര്‍ന്നാണ്.

ചിത്രത്തില്‍ സൗബിന്‍ സാഹിറിന്റെ വിത്യസ്ത ലുക്കും പ്രകടനവും ഏവരേയും വിസ്മയിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ ചില സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇപ്പോള്‍ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. 'ഞാന്‍ ജാക്‌സണ്‍ അല്ലേടാ...ന്യൂട്ടനല്ലടാ... ജോക്കറല്ലെടാ..മൂണ്‍ വാക്കുമല്ലെടാ', ആരാധികേ എന്നീ ഗാനങ്ങള്‍ ഏറെ വൈറലായതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ ഗാനം ഇറങ്ങിയിരിക്കുന്നത്.

 

Read more topics: AMBILI, FILM VIDEO SON RELEASED,
English summary
AMBILI FILM VIDEO SON RELEASED
topbanner

More News from this section

Subscribe by Email