Monday August 26th, 2019 - 12:04:am
topbanner
topbanner

കിടിലന്‍ ഡാന്‍സുമായി സൗബിന്‍; ജോണ്‍പോള്‍ ചിത്രം അമ്പിളിയുടെ ടീസര്‍

JB
കിടിലന്‍ ഡാന്‍സുമായി സൗബിന്‍; ജോണ്‍പോള്‍ ചിത്രം അമ്പിളിയുടെ ടീസര്‍

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.

ഇ4 എന്റര്‍ടെയ്ന്‍മെന്റ്സ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് സൂരജ് ഫിലിപ്പ്, പ്രേംലാല്‍ എന്നിവരാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കന്‍ട്രോളര്‍.തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് അമ്പിളിയുടെ ചിത്രസംയോജനം.

ഗപ്പിയിലെ മനോഹരമായ ഗാനങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍ ആണ് വരികള്‍. ശങ്കര്‍ മഹാദേവന്‍, ആന്റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

 

Read more topics: AMBILI FILM, TEASER RELEASED,
English summary
AMBILI FILM TEASER RELEASED
topbanner

More News from this section

Subscribe by Email