Friday April 3rd, 2020 - 10:19:am
topbanner

 മുപ്പതു കോടി കളക്ഷന്‍ നേടി അയ്യപ്പനും കോശിയും

JB
 മുപ്പതു കോടി കളക്ഷന്‍ നേടി അയ്യപ്പനും കോശിയും

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' ആണ് ഈ സീസണിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം. പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അയ്യപ്പനും കോശിയും' ഫെബ്രുവരി ഏഴാം തീയതിയാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് പത്തൊന്‍പതു ദിവസം കടക്കുമ്പോള്‍ ചിത്രം മുപ്പതു കോടി വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ നേടിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ചിത്രത്തിലെ നായകന്മാരായ പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതാണ് ഈ വിവരം.

പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും.' സച്ചി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്ഐയാണ് അയ്യപ്പന്‍. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരന്‍ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്നങ്ങളാണ് സച്ചി സിനിമയില്‍ അവതരിപ്പിക്കുന്നത്. റിയല്‍ ആക്ഷന്‍ മൂവിയായിരിക്കും 'അയ്യപ്പനും കോശിയും' എന്ന് സച്ചി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പൃഥ്വിരാജിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിരാജിന്റെ പിതാവായിട്ടാണ് രഞ്ജിത്ത് എത്തുന്നത്. അന്ന രാജന്‍, സാബുമോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുദീപ് ഇളമണ്‍, എഡിറ്റിംഗ് രഞ്ജന്‍ അബ്രഹാം, സംഗീതം ജേക്‌സ് ബിജോയ്. അട്ടപ്പാടി ആദിവാസി ഊരിലെ നഞ്ചമ്മ പാടിയ നാടന്‍ പാട്ട് ഹിറ്റാണ്.

 

Read more topics: ayyappanum koshi film, 30 crore,
English summary
30 crore collecton got ayyappanum koshi film
topbanner

More News from this section

Subscribe by Email