Saturday November 23rd, 2019 - 1:27:am
topbanner

ആഴ്ചയില്‍ ഒരു ദിവസം മാത്രമുള്ള ലൈംഗീക ബന്ധമാണ് ദാമ്പത്യത്തിന് ഗുണകരം

NewsDesk
ആഴ്ചയില്‍ ഒരു ദിവസം മാത്രമുള്ള ലൈംഗീക ബന്ധമാണ് ദാമ്പത്യത്തിന് ഗുണകരം


കൂടുതല്‍ തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിന് ഗുണകരം എന്നാണ് നാം സാധാരണ കേള്‍ക്കാറ്. എന്നാല്‍ ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് പങ്കാളികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നത് എന്നാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

. കാനഡയിലെ ടൊറണ്ടോ മിസ്സിസാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 'തുടര്‍ച്ചയായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരിലാണ് കൂടുതല്‍ സംതൃപ്തിയും എന്നുള്ള വാദമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്' ഗവേഷണത്തിന് നേതൃത്വം നല്‍കിയ ആമി മ്യൂസ് പറയുന്നു.

പങ്കാളികള്‍ തമ്മില്‍ അടുപ്പം സൂക്ഷിക്കേണ്ടതാണ് അത്യാവശ്യമാണ് എന്നാല്‍ നിത്യവും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതില്ല. അവര്‍ പറയുന്നു. കൂടുതല്‍ തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് ആസ്വാദ്യകരമെന്നാണ് പഴയ പഠനങ്ങളും പുസ്തകങ്ങളും വിവരിക്കുന്നത്.

ഈ പഠനം 30000 ത്തിലധികം അമേരിക്കക്കാരില്‍ നടക്കിയ സര്‍വ്വേയിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. ഏകദേശം നാല്‍പത് വര്‍ഷമെടുത്താണ് പഠനം പൂര്‍ത്തിയാക്കിയത്. സോഷ്യല്‍ സൈക്കോളജി ആന്‍ഡ് പെഴ്‌സണാലിറ്റി സയന്‍സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

 ആണ്‍-പെണ്‍ ലൈംഗീക ബന്ധത്തെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിഗമനങ്ങള്‍ ദീര്‍ഘ ദാമ്പത്യമുളളവരിലും ഹ്രസ്വ ദാമ്പത്യമുള്ളവരിലും ഒരുപോലെ തന്നെയാണ്. അതോടൊപ്പം പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ ലൈംഗീകതക്കപ്പുറം സത്യസന്ധത, വിശ്വാസം തുടങ്ങി നിരവധി കാര്യങ്ങളുണ്ട്.

Read more topics: Sex, once a week, tips,
English summary
week Sex once a best for your relationship
topbanner

More News from this section

Subscribe by Email