ഒരു കാലത്ത് മുത്ത് മാലകൾ ആയിരുന്നു ട്രെൻഡ് വളരുമ്പോള്‍ അത് വിലകൂടിയ പേളുകളോടാവും. പേള്‍ ആഭരണങ്ങളും പേള്‍ മിക്സ് ചെയ്ത ആഭരണങ്ങളുമല്ലാം ഇപ്പോഴത്തെ യൂത്തിന് ഏറെ പ്രിയം തന്നെ.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ സാധാരണ കാണുന്നതിനേക്കാള്‍ വലുപ്പമുള്ള അല്ലെങ്കില്‍ തീരേ വലുപ്പം കുറഞ്ഞ പേളുകളാണ് പുതിയ ഫാഷന്‍.സാരി, സല്‍വാര്‍, ലഹങ്ക തുടങ്ങി പാന്റ്, ബിസിനസ്സ് സ്യൂട്ട് എന്നിവയ്ക്കൊപ്പവും പേള്‍ ആണ് താരം.
പേള്‍ വൈറ്റ്. അല്പം സില്‍വര്‍ ഷെയിഡ് ഉള്ള, വെള്ള നിറത്തിലുള്ള പേളുകള്. ഇതാണ് ആഭരണങ്ങളില്‍ സാധാരണയായി കാണാറ്. ചാരം, ക്രീം, കറുപ്പ് നിറങ്ങളിലുള്ളവയ്ക്കും പ്രിയമേറും.സ്വര്‍ണം, വെള്ളി ആഭരണങ്ങളിലാണ് അധികം പേള്‍ ഘടിപ്പിക്കുന്നത്. പേളിന്റെ നടുവിലൂടെ ഒരു ദ്വാരമിട്ട് സ്വര്‍ണത്തിന്റെ ഒരു നാര് കടത്തിവിട്ടാണ് അത് ഉറപ്പിച്ചു നിര്‍ത്തുന്നത്.
പെൺകുട്ടികളിലേതെന്നുപോലെ പുരുഷന്മാരുടെ ആഭരണങ്ങളിലും പേള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കല്യാണ പാർട്ടികളിൽ ബോളിവുഡ് സ്റ്റൈല്‍ അനുകരിക്കുന്നവരാണ് പേളിനെ ആശ്രയിക്കുന്നത്. ഷെര്‍വാണിയുടെ കൂടെ ലെയറുകളായുള്ള മാല ഭംഗിയും ഒപ്പം പ്രൗഢിയും നല്‍കും. ഹാന്റ് ചെയിന്റെ കൂടെ മുത്തുകള്‍ ഘടിപ്പിക്കുന്നതും പുരുഷന്മാർക്കിടയിലെ പുതിയ പേള്‍ ഫാഷനാണ്.