Monday September 16th, 2019 - 5:55:am
topbanner
Breaking News
jeevanam

എപ്പോഴും തർക്കിക്കുന്നവരേ...ഇതിലേ ഇതിലേ

Anusha Aroli
എപ്പോഴും തർക്കിക്കുന്നവരേ...ഇതിലേ ഇതിലേ

അഭിപ്രായങ്ങൾക്കൊപ്പം തന്നെ അഭിപ്രായ വ്യത്യാസങ്ങളും കാണും. അത് ചിലപ്പോൾ വാഗ്വാദങ്ങൾക്കു കാരണമാവുകയും ചെയ്യാം. ആരെങ്കിലുമൊക്കെയായി തർക്കിക്കുന്നത് ഒരു പതിവാക്കി മാറ്റിയവരും അക്കൂട്ടത്തിൽ ഉണ്ടാകും.

വിട്ടുകൊടുക്കാൻ തായാറാത്തവരാണ് രണ്ടു പേരും എങ്കിൽ കയ്യാങ്കളിവരെ കാര്യങ്ങൾ എത്താം. ആരോഗ്യകരമായ വാഗ്വാദങ്ങൾ നല്ലതാണ്. മാനസികമായ വളർച്ചയ്ക്കും ആശയ കൈമാറ്റത്തിനും ഇത് വളരെ സഹായിക്കുന്നു. എന്നാൽ ഊർജം പാഴാക്കുന്നതും മാനസിക സമ്മർദം ഉണ്ടാക്കുന്നതുമായ തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറണം. ഇതിനായി ചില മാർഗങ്ങൾ സ്വീകരിക്കാം.

ചുരുക്കി പറയുക

തർക്കിക്കാൻ കാരണം നോക്കി നടക്കുന്നവരോട് കാര്യങ്ങൾ ചുരുക്കി പറയുക. ഒരു വാക്കിലെ തെറ്റ് കണ്ടുപിടിച്ച് തർക്കിക്കാൻ തയാറായി നിൽക്കുന്നവരാണ് അവർ. കൂടുതൽ സമയം അവരോടൊപ്പം ചെലവഴിക്കുന്നത് ഒഴിവാക്കുക. സ്ഥിരമായി തർക്കം ഉണ്ടാകുന്ന വിഷയങ്ങൾ സംസാരത്തില്‍ കടുന്നു വരരുത്.

വികാരങ്ങൾ നിയന്ത്രിക്കുക

എന്തുകേട്ടാലും ഉടനടി അഭിപ്രായം പറയുന്ന ശീലം നിയന്ത്രിക്കുക. പെട്ടെന്നുണ്ടാകുന്ന വികാരത്തിൽ നൽകുന്ന മറുപടി നിരവധി തർക്കങ്ങൾക്കും പ്രതിസന്ധികൾക്കുമാണ് കാരണമാകുക.

വിഷയങ്ങൾ ജാഗ്രതൈ

രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളിലുണ്ടാകുന്ന അഭിപ്രയാങ്ങളും വ്യത്യാസങ്ങൾ കനത്ത വാഗ്വാദങ്ങളിലേക്ക് നീങ്ങാം. ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ നൽകുക. അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോൾ മിതത്വം പാലിക്കുക. ഏതു വിഷയത്തിലും തുറന്ന ചർച്ച നടത്താൻ തയാറുള്ളവരുമായി മാത്രം ഇത്തരം വിഷയങ്ങളിൽ തർക്കത്തില്‍ ഏർപ്പെടുക.

‘ഞാനല്ല’ മികച്ചത്

‘ഞാന്‍ പറയുന്നത് മാത്രമാണ് ശരി. എന്റെ അത്രയും അറിവ് ആർക്കുമില്ല, ഞാന്‍ നിന്നെക്കാൾ മികച്ചവനാണ്’ ഇത്തരം കാഴ്ചപ്പാടുകൾ ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. ഇങ്ങനെ ചിന്തിക്കുന്നവർ അനാവശ്യമായി തര്‍ക്കിക്കാനുള്ള സാധ്യത കൂടുതലാണ്. സാഹചര്യങ്ങൾ കൂടുതൽ മോശമാക്കാനേ ഈ ചിന്ത ഉപകരിക്കൂ.

മൂന്നാമൻ വേണ്ട

അഭിപ്രായവ്യത്യാസങ്ങളിൽ ചർച്ച നടക്കുമ്പോൾ മറ്റൊരാളെയും അതിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. വിഷയത്തിൽ പരസ്പരം അഭിപ്രായങ്ങൾ മുന്നോട്ടു വച്ച് പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിക്കുക.

Read more topics: strategies, avoid arguments
English summary
strategies to avoid arguments
topbanner

More News from this section

Subscribe by Email