Friday August 7th, 2020 - 1:35:am

ടോയ്‌ലെറ്റിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാറുണ്ടോ നിങ്ങൾ? എങ്കിൽ ഇത് തീർച്ചയായും അറിയണം

fasila
ടോയ്‌ലെറ്റിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു പോകാറുണ്ടോ നിങ്ങൾ? എങ്കിൽ ഇത് തീർച്ചയായും അറിയണം

സ്മാര്‍ട്‌ഫോണുകള്‍ ഇപ്പോള്‍ ഭൂരിഭാഗം ആളുകളുടേയും സന്തത സഹചാരിയാണ്. എന്തിന് ടോയ്‌ലെറ്റില്‍ പോലും ഫോണുകള്‍ കൂടെ കരുതുന്നവരുണ്ട്. വിസര്‍ജനം നടത്താന്‍ പോവുമ്പോള്‍ നിത്യേപയോഗ വസ്തുവായ സ്മാര്‍ട്‌ഫോണ്‍ കയ്യില്‍ കുരുതുന്നത് നല്ലതാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം.‌

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടോയ്ലെറ്റിലേക്ക് ഫോൺ കയ്യില്‍ കരുതുമ്പോൾ അനേകായിരം വരുന്ന കീടാണുക്കളുടെ സാമ്രാജ്യത്തിലേക്കാണ് നിങ്ങൾ മുഖത്തോട് ചേർത്ത് പിടിക്കുന്ന, ആഹ‌ാരം കഴിക്കുമ്പോൾ പോലും കൂടെ കരുതുന്ന മൊബൈൽ ഫോൺ നിങ്ങൾ കൊണ്ടു പോവുന്നത്. ഇത് യഥാർത്ഥത്തിൽ ‌ചുരുക്കം ചിലയാളുകളുടെ ശീലമല്ല.

ലോകമെമ്പാടുമുള്ള ‌ആയിരക്കണക്കിനാളുകൾ ‌ടോയ്ലെറ്റിലും മൊബൈല്‍ ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വിസർജനത്തിന് ശേഷം കൈകൾ കൊണ്ടാണ് നിങ്ങൾ അവിടം വ‌ൃത്തിയാക്കുന്നത്. ആ കൈകൾ കൊണ്ടു തന്നെയാണ് നിങ്ങൾ നിങ്ങളുടെ ഫോണും കൈകാര്യം ചെയ്യുന്നത്.

അപ്പോൾ കൈകളിൽ ഉണ്ടാവാനിടയുള്ള ബാക്ടീരിയകളുടെ വലിയൊരു ഭാഗം നിങ്ങളുടെ ഫോണിലെത്തിയിട്ടുണ്ടാവും. ടോയ്ലെറ്റിൽ എവിടെയെങ്കിലും വെച്ചാൽ തന്നെ ഈ ചുവരിലും മറ്റും ഉണ്ടാവാനിടയുള്ള കീടാണുക്കൾ ഫോണ്‍ കയ്യടക്കിയിട്ടുണ്ടാവും. പിന്നീട് കൈകഴുകിയിട്ടും എന്ത് കാര്യം?

പൊതു ശൗചാലയങ്ങളിലാണ് ഈ ശീലത്തിന്റെ ദൂഷ്യവശം ഏറെയുണ്ടാവുക‌. ജോലിസ്ഥലത്തും, ഹോട്ടലുകളിലും, മറ്റും ഉണ്ടാവുന്ന പൊതു ശൗചാല‌യങ്ങളുടെ വൃത്തിയുടെ കാര്യം പറ‌യേണ്ടല്ലോ. മറ്റേതൊരു ഉപകരണത്തേക്കാളും നിങ്ങളുടെ ജീവിതത്തിൽ അടുത്ത സ്ഥാനം നൽക‌ുന്ന ഉപകരണമാണ് മൊബൈൽ ഫോണുകൾ.

അതുകൊണ്ടുതന്നെ ഫോണുകൾ വൃത്തിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ആരോഗ്യത്തിന് അത് ദോഷം ചെയ്യും. ഫോണുകള്‍ മാത്രമല്ല ഇങ്ങനെ ശ്രദ്ധിക്കേണ്ടത്. ‌ടൂത്ത് ബ്രഷ്, തോർത്ത് പോലുള്ള സാധനങ്ങൾ ടൊയ്ലെറ്റിൽ സൂക്ഷിക്കുന്നതും അനാരോഗ്യകരമായ പ്രവണതയാണ്.

Read more topics: mobile phone, using, toilet,
English summary
stop using mobile phone in the toilet
topbanner

More News from this section

Subscribe by Email