Thursday October 17th, 2019 - 1:40:pm
topbanner

ആർത്തവ ചക്രത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തെങ്ങോലകുരുത്തുകളും

Anusha Aroli
ആർത്തവ ചക്രത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തെങ്ങോലകുരുത്തുകളും

മനുഷ്യ സ്ത്രീകളില്‍, അവരുടെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആര്‍ത്തവം. സ്ത്രീകളുടെ പ്രധാന പ്രത്യുല്പാദന അവയവങ്ങള്‍ ഓവറികളും ഗര്‍ഭ പാത്രവുമാണ്. പ്രായപൂര്‍ത്തിയാകുന്ന കാലം തൊട്ട്, ആര്‍ത്തവ വിരാമം വരെ ഏകദേശം എല്ലാ മാസവും ഓരോ അണ്ഡങ്ങള്‍ വളര്‍ച്ച പൂര്‍ത്തീകരിച്ച്, ഗര്‍ഭധാരണം നടക്കും എന്ന പ്രതീക്ഷയില്‍ ഓവറിയില്‍ നിന്നു ഗര്‍ഭപാത്രത്തിലേക്ക് ഉള്ള ഒരു യാത്രയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ പ്രക്രിയക്ക് സമാന്തരമായി ഗര്‍ഭപാത്രത്തില്‍ കുറച്ചു മാറ്റങ്ങള്‍ നടക്കും. സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയാണ് ഈ മാറ്റങ്ങളെ നിയന്ത്രിക്കുക. ഗര്‍ഭാശയത്തിന്‍റെ ഏറ്റവും അകത്തുള്ള കവറിംഗ് ആയ എന്‍ഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുക. ആ സ്തരത്തിന്‍റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക തുടങ്ങിയ മാറ്റങ്ങള്‍ ഓവുലേഷനു മുന്നേ നടക്കും.

ഗര്‍ഭധാരണം നടന്നാല്‍ ഉണ്ടാകുന്ന ഭ്രൂണത്തിന് താമസിക്കാന്‍ പതുപതുത്ത ഒരു മെത്തയൊരുക്കുകയാണ് ഓരോ സ്ത്രീയും. ഗര്‍ഭധാരണം നടന്നില്ല എങ്കില്‍, പ്രോജസ്റ്ററോണിന്‍റെ അളവ് പതിയെ കുറയും. എന്നിട്ട് ആ മാസം വന്ന അണ്ഡവും, അതിന്‍റെ കൂടെ എന്‍ഡോമെട്രിയത്തിന്‍റെ പുറത്തെ ഭാഗവും വേര്‍പെട്ടു പുറത്തേക്കു പോകും, ഒപ്പം പുതിയതായി ഉണ്ടായ രക്തകുഴലുകളില്‍ നിന്നുമുള്ള രക്തവും. ഈ പ്രക്രിയയാണ്‌ ആര്‍ത്തവം. ഇത് വീണ്ടും വീണ്ടും നടക്കുന്നതായത് കൊണ്ട് ഈ പ്രക്രിയകളെ വിളിക്കുന്ന പേരാണ് ആര്‍ത്തവ ചക്രം എന്നത്.

നീ പെണ്ണാണ്...വെറും പെണ്ണ്..

വിശേഷ ദിവസങ്ങളിൽ അമ്പലങ്ങളിലോ ക്ഷേത്രങ്ങളിലോ മറ്റു കാര്യ പരിപാടികളിലോ പങ്കെടുക്കാൻ കഴിയാതെ പോകുന്ന അവസ്ഥ സ്ത്രീകളുടെ മുതൽ കൂട്ടാണ്.ഇത്തരം സന്ദർഭങ്ങളിലാണ് സ്ത്രീകൾ പലതരത്തിലുള്ള മെഡിസിനുകളെ ആശ്രയിക്കേണ്ടിവരുന്നത്.പഴമക്കാർ പറഞ്ഞുവച്ചിരിക്കുന്ന ആ അടുക്കള രഹസ്യം ഇനി അങ്ങാടിപ്പാട്ടാവുകയാണ്..

മോരിൽ വെളുത്തുള്ളിയിട്ടു കുടിച്ചും ഉലുവയും എള്ളും ജീരകവും ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തിയിട്ടും ആർത്തവചക്രത്തിൽ താളപിഴവ് സംഭവിച്ചവരാണോ നിങ്ങൾ ...??? എങ്കിൽ നിങ്ങൾക്കായിതാ മനഃശാസ്ത്രപരമായി ഒരു ടിപ്പ് കൂടി ..

നിങ്ങളുടെ വീട്ടിലെ തെങ്ങോലയുടെ അറ്റവും അയൽപക്കത്തുള്ള വീട്ടിലെ തെങ്ങോലയുടെ അറ്റവും ആർത്തവചക്രത്തിനു ഒരാഴ്ച മുൻപേ കൂട്ടിക്കെട്ടിയിട്ടുവച്ചാൽ നിങ്ങൾക്ക്‌ വരേണ്ടിയിരുന്ന ആർത്തവചക്രം അടുത്ത വീട്ടിലേക്കു മാറി പോകുമെന്നാണ് പഴമക്കാർ പറയുന്നത്.നിങ്ങളുടെ ആർത്തവത്തിന് ശേഷം കൂട്ടിക്കെട്ടിയിട്ടുവച്ച തെങ്ങോലയുടെ അറ്റങ്ങൾ താനേ അഴിഞ്ഞു പോകുമെത്രെ..

Read more topics: she news,menstrual, cycle
English summary
menstrual cycle
topbanner

More News from this section

Subscribe by Email