Thursday July 18th, 2019 - 10:24:am
topbanner
topbanner

അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങിക്കോളൂ അവ നിങ്ങളെ ഒരിക്കലും ചതിക്കില്ല

Anusha Aroli
അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങിക്കോളൂ അവ നിങ്ങളെ ഒരിക്കലും ചതിക്കില്ല

ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ അർഥവത്തായ കാര്യങ്ങളായി പരിവർത്തിച്ചു എടുക്കുന്നതിനോ അർഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീർണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അർഥം മനസ്സിലാക്കുന്നതിനും വിവിധതരത്തിലുള്ള വായനാതന്ത്രങ്ങൾ വായനക്കാരൻ ഉപയോഗിക്കുന്നു. വായന അറിവ് വർദ്ധിപ്പിക്കും.

ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകൾ, വർത്തമാനപ്പത്രങ്ങൾ, നോട്ടു ബുക്ക് തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെൻസിലോ, പെനയോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.അപ്പോഴും വായന എന്ന ഹൃദ്യാനുഭവം മരിക്കുന്നില്ല.

വായന ആയുസ്സ് കൂട്ടുമെന്നാണല്ലോ പറയാറ്.നേരമ്പോക്കിനും സമയം കൊല്ലാനും പുസ്തകങ്ങൾ വായിക്കുന്നവരും കുറവല്ല.വായന നല്‍കുന്ന ആഹ്ലാദാനുഭവത്തെ പകരം വെക്കാനായി ഒരു സംവിധാനത്തിനും പറ്റുകയില്ല.

എന്തുകൊണ്ട് നിങ്ങൾ ഓരോരുത്തരും വായന ഒരു ശീലമാക്കണം..?വായന ഒരു അറിവാണ്...ജീവിക്കാനുള്ള അറിവ്..എങ്ങനെ ജീവിക്കണം എന്ന അറിവ് ഇല്ലെങ്കിലോ.. എന്തിനെയും ആഴത്തിൽ അറിയാൻ വായനതന്നെ വേണം.ഇനിയെങ്കിലും അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങിക്കോളൂ അവ നിങ്ങളെ ഒരിക്കലും ചതിക്കില്ല...

Read more topics: book,reading,longevity
English summary
book reading longevity
topbanner

More News from this section

Subscribe by Email